Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈച്ച പോലും പറക്കാത്ത കനത്ത സുരക്ഷയുള്ള ജയിലുകളിൽ നിന്ന് പുരുഷ ബീജം കടത്തുന്നത് ഗുളികയ്ക്കുള്ളിൽ നിറച്ച്; 2012നു ശേഷം ഇത്തരത്തിൽ 70 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; പത്തുംപതിനഞ്ചും വർഷമായിട്ടും പുറംലോകം കാണാത്ത ഫലസ്തീനികളുടെയും ഭാര്യമാർ പ്രസവിക്കുന്നു; രഹസ്യം വെളിപ്പെട്ടപ്പോൾ ഞെട്ടി ഇസ്രയേൽ

ഈച്ച പോലും പറക്കാത്ത കനത്ത സുരക്ഷയുള്ള ജയിലുകളിൽ നിന്ന് പുരുഷ ബീജം കടത്തുന്നത് ഗുളികയ്ക്കുള്ളിൽ നിറച്ച്; 2012നു ശേഷം ഇത്തരത്തിൽ 70 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; പത്തുംപതിനഞ്ചും വർഷമായിട്ടും പുറംലോകം കാണാത്ത ഫലസ്തീനികളുടെയും ഭാര്യമാർ പ്രസവിക്കുന്നു; രഹസ്യം വെളിപ്പെട്ടപ്പോൾ ഞെട്ടി ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

യെരുശലേം: ഇസ്ലാമിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽ ഒന്നാണ് പോപ്പുലേഷൻ ബോംബ് അഥവാ ജനസംഖ്യാ വർധന. സംഘർഷഭരിതമായ ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശ പ്രദേശത്ത് പത്തു പതിനഞ്ചും വർഷം പുറം ലോകം കാണാതെ ജയലിൽ കിടക്കുന്ന പല ഫലസ്തീൻ തടവുകാരുടെയും ഭാര്യമാർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ഇസ്രയേലിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. പക്ഷേ ഇത് എങ്ങനെയാണെന്ന് അവർക്ക് പിടികിട്ടിയിരുന്നില്ല. അവിഹിത ബന്ധമായിരിക്കും എന്ന് കരുതിയിരുന്നു ഇസ്രയേൽ അധികൃതരെ ഞെട്ടിച്ചുകൊണ്ടാണ് ന്യൂയോർക്ക് ടൈംസിൽ ആ വാർത്ത വന്നത്.

ജയിലുകളിൽ നിന്ന് ബീജം കടത്തിക്കൊണ്ടുപോയി കൃത്രിമ ബീജസങ്കലനം നടത്തിയാണത്ര അവർ ഗർഭിണികൾ ആവുന്നത്. ഇതോടെ ഈച്ചപോലും പറക്കില്ലെന്ന് പറയുന്ന ഇസ്രയേൽ ജയിലുകളുടെ സുരക്ഷയും വലിയ ചർച്ചയായി. അപ്പോഴാണ് അവർ അറിയുന്നത് ഭാര്യമാർ കാണാൻ വരുമ്പോഴാണ് ബീജക്കൈമാറ്റം എന്നാണ്. മരുന്നായി കൊടുക്കുന്ന ഗുളികകളിൽ ബീജം നിറച്ച് ആത് കടത്തുകയാണത്രേ ഇവർ ചെയ്തിരുന്നത്. ഇതോടെ ഫലസ്തീനികളുടെ ഭാര്യമാർക്ക് ഇസ്രയേൽ ജയിലുകളിൽ സന്ദർശന വിലക്കേർപ്പെടുത്തിയിരിക്കയാണ്.

വിവിധ കേസുകൾ ചുമത്തി ഇസ്രയേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീനികൾക്കു ഭാര്യമാരെ കാണാനുള്ള അനുമതി നിർത്തലാക്കുന്നതായി അധികൃതർ അറിയിച്ചു. ജയിൽ സന്ദർശിക്കുമ്പോൾ തടവുകാരുടെ ഭാര്യമാർ അതീവരഹസ്യമായി പുരുഷ ബീജം കടത്തുകയും ഇതുപയോഗിച്ച് ഗർഭം ധരിക്കുകയും ചെയ്യുന്നുവെന്ന റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 2012നു ശേഷം ഇത്തരത്തിൽ പുരുഷ ബീജംകടത്തി 70 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായി.

മധ്യ ഇസ്രയേലിലെ തിറ എന്ന നഗരത്തിലുള്ള സനാ സൽമ എന്ന അറബ് യുവതി കോവിഡ് മഹാമാരിയുടെ തുടക്കകാലത്താണ് കുഞ്ഞിനു ജന്മം നൽകിയത്. ഭീകരപ്രവർത്തനത്തിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് ഇസ്രയേൽ ജയിലിലടയ്ക്കപ്പെട്ട വാലിദ് ദഖയാണ് സനയുടെ ഭർത്താവ്. പോപുലർ ഫ്രണ്ട് ഓഫ് ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയിൽ അംഗമായ വാലിദ് ദഖയെ, ഇസ്രയേലി സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുറ്റത്തിനാണ് 1986ലാണ് ജയിലിലടച്ചത്. തടവിലടയ്ക്കപ്പെട്ട 13 വർഷത്തിന് ശേഷമാണ് വാലിദ് ദഖ ജയിലിൽ സന്ദർശകയായ സനാ സൽമയെ കണ്ടത്. ഫലസ്തീനി തടവുകാരുടെ ജീവിതം റിപോർട്ട് ചെയ്യാനെത്തിയതായിരുന്ന മാധ്യമപ്രവർത്തകയായ സനാ സൽമ വാലിദ് ദഖയുമായി പ്രണയത്തിലായി.

തുടർന്ന് 1999ൽ പ്രത്യേക അനുമതിയോടെ 1999ൽ ജയിലിലുള്ള വാലിദ് ദഖയും പുറത്തുള്ള സനയും തമ്മിൽ വിവാഹിതരായി. ഒന്നിച്ചുള്ള ദാമ്പത്യം ഇരുവരുടെയും വിദൂര സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. എങ്കിലും ഒരു കുഞ്ഞ് വേണമെന്ന സനയുടെയും വാലിദ് ദഖയുടെയും മോഹവും നിശ്ചയദാർഢ്യവുമാണ് മാസങ്ങൾക്കു മുമ്പ് യാഥാർത്ഥ്യമായത്. അതും തങ്ങളെ വെട്ടിച്ച് ഒരു ഈച്ചപോലും പറക്കില്ലെന്ന് അഹങ്കരിക്കുന്ന ഇസ്രയേലി ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് പുരുഷ ബീജം കടത്തിയതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

പതിവ് സന്ദർശനങ്ങളിലൊന്നിൽ തന്റെ കുഞ്ഞിന്റെ മാതാവാകാൻ തയ്യാറാണോ എന്ന് ദഖയ ചോദിച്ചപ്പോൾ ആശ്ചര്യമാണ് ആദ്യം തോന്നിയതെന്നാണ് സനാ സൽമ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, സമ്മതം മൂളാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഒടുവിൽ പുരുഷബീജം ജയിലിന് പുറത്തേക്ക് കടത്താൻ പദ്ധതിയിട്ടു. ഗുളികയ്ക്കുള്ളിലാക്കിയാണ് പുരുഷ ബീജം ഇസ്രയേലി ജയിലിന് പുറത്തെത്തിച്ചത്. സന്ദർശകരുടെ ഓരോ വസ്തുക്കളും സൂഷ്മമായി പരിശോധിക്കുന്ന ഇസ്രയേലി ജയിൽ അധികൃതരെ വെട്ടിക്കുക എളുപ്പമായിരുന്നില്ലെന്നും സനാ സൽമ പറയുന്നു.

നസ്രേത്ത് ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് ദഖയുടെ ബീജം സനയ്ക്കുള്ളിലെത്തിച്ചത്. 13 ആഴ്ചകൾക്ക് ശേഷം താൻ ഗർഭിണിയായെന്ന സന്തോഷ വാർത്ത സനായെ തേടിയെത്തി. ഒമ്പതു മാസങ്ങൾക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് മിലാദ് എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്. വിജയകരമായ പ്രസവത്തിന് ശേഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതോടെയാണ് 'പുരുഷ ബീജം' കടത്ത് ഇസ്രയേൽ അറിഞ്ഞത്. ഇതോടെ, തങ്ങളുടെ സുരക്ഷാ പാളിച്ച മറികടക്കാനാണ്  ഫലസ്തീനി തടവുകാരുടെ ഭാര്യമാർക്കു ഇസ്രയേൽ ജയിലുകളിൽ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP