Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ വേണമെങ്കിൽ ഞങ്ങളുടെ നേതാക്കളെ വിമർശിക്കരുത്; എൻസിപി നേതാവ് ശരത് പവാറിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്; ഞങ്ങളുടെ നേതൃത്വം ശക്തവും സുസ്ഥിരവുമാണെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് യശോമതി ഠാക്കൂർ

മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ വേണമെങ്കിൽ ഞങ്ങളുടെ നേതാക്കളെ വിമർശിക്കരുത്; എൻസിപി നേതാവ് ശരത് പവാറിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്; ഞങ്ങളുടെ നേതൃത്വം ശക്തവും സുസ്ഥിരവുമാണെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് യശോമതി ഠാക്കൂർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനം ഉയർത്തിയ എൻസിപി നേതാവ് ശരത് പവാറിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ നിലനിൽക്കണമെങ്കിൽ തങ്ങളുടെ നേതാക്കളെ വിമർശിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കോൺ​ഗ്രസിന്റെ മുന്നറിയിപ്പ്. സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് യശോമതി ഠാക്കൂർ ആണ് ശരത് പവാറിന് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു സഖ്യകക്ഷികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംസ്ഥാന മന്ത്രികൂടിയായ യശോമതി ഠാക്കൂർ രംഗത്തെത്തിയത്. 'മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ വേണമെങ്കിൽ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് എംവിഎ ഘടകകക്ഷികളോട് അഭ്യർഥിക്കുകയാണ്. സക്ഷ്യകക്ഷി ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഞങ്ങളുടെ നേതൃത്വം ശക്തവും സുസ്ഥിരവുമാണ്. ജനാധിപത്യ മൂല്യങ്ങളിൽ നാം ഉറച്ചു വിശ്വസിക്കുന്നതിനാലാണ് മഹാ വികാസ് അഘാഡി സംഖ്യംതന്നെ രൂപംകൊണ്ടത്' - ഇംഗ്ലീഷിലും മറാഠിയിലുമുള്ള ട്വീറ്റുകളിൽ യശോമതി പറഞ്ഞു.

ഇതോടെ അഭിമുഖത്തിൽ പവാർ നടത്തിയ പരാമർശങ്ങൾ ഗൗരവമുള്ളതല്ലെന്ന നിലപാടുമായി എൻസിപിയും ശിവസേനയും രംഗത്തെത്തി. സഖ്യസർക്കാരിന്റെ സുസ്ഥിരതയെ അത് ഒരുതരത്തിലും ബാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു. പവാറിന്റെ പ്രായവും പരിചയസമ്പത്തും കണക്കിലെടുത്ത് അദ്ദേഹം നടത്തിയ പരാമർശത്തെ നല്ലരീതിയിൽ കാണണമെന്ന് എൻസിപി വക്താവ് ഉമേഷ് പാട്ടിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സുസ്ഥിരതയെപ്പറ്റി യശോമതി ഠാക്കൂർ നടത്തിയ പരാമർശം അനവസരത്തിലാണ്. എംവിഎ ഘടകകക്ഷികൾ തമ്മിൽ നല്ല ഐക്യമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അത് പ്രകടമായതാണ്. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകളിലും അത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

പവാർ നടത്തിയ പരാമർശം സഖ്യ സർക്കാരിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ശിവസേനാ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് വിമർശം ഉയർന്നപ്പോഴെല്ലാം താൻ അദ്ദേഹത്തിനു പിന്നിൽ ഉറച്ചു നിന്നിട്ടുണ്ട്. ശരദ് പവാർ വലിയ നേതാവാണ്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം പവാറിനെ തങ്ങളുടെ മുതിർന്ന നേതാവായാണ് കാണുന്നത്. പരിചയ സമ്പന്നനായ ഒരു നേതാവ് പറയുന്ന കാര്യങ്ങളെ അത്തരത്തിലാണ് കാണേണ്ടതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മറാഠാ ദിനപത്രമായ ലോക്മതിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ശരദ് പവാർ വിമർശിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും മുന്നിൽ നിന്നു നയിക്കുന്നതിൽ അദ്ദേഹത്തിനു സ്ഥിരത കുറവാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തനായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രാഹുലിനെക്കുറിച്ചു തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ പവാർ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് അനുയായികളായ ബഹുഭൂരിപക്ഷത്തിനും ഗാന്ധി–നെഹ്റു കുടുംബത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് പുറത്ത് ലഭിക്കുന്ന സ്വീകാര്യത അയാൾക്ക് പാർട്ടിയിലുള്ള പരിഗണനയും അനുസരിച്ച് ഇരിക്കുമെന്ന് ശരദ് പവാർ പറഞ്ഞു. മകൾ സുപ്രിയ സുളെ മഹാരാഷ്ട്രയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് സുപ്രിയയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നായിരുന്നു മറുപടി.

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ലം മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ മാ​റി​യ​തി​ന്റെ സൂ​ച​ന​യാ​ണെ​ന്നും എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ​റ് സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ട​ത്ത് കോ​ൺ​ഗ്ര​സ് എ​ൻ​സി​പി,ശി​വ​സേ​ന സ​ഖ്യം വി​ജ​യി​ച്ച​പ്പോ​ൾ ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്. നാ​ഗ്പു​ർ, പു​നെ എ​ന്നീ സീ​റ്റു​ക​ളി​ൽ ബി​ജെ​പി​ക്ക് പ​രാ​ജ​യം സം​ഭ​വി​ച്ച​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മെ​ന്നും പ​വാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP