Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാനാണോ; ജവഹർലാൽ നെഹ്‌റു ​സ്പോർട്സ്മാൻ ആയിരുന്നോ; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിചിത്ര ന്യായീകരണവുമായി ടി.ജി മോഹൻദാസ്

മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാനാണോ; ജവഹർലാൽ നെഹ്‌റു ​സ്പോർട്സ്മാൻ ആയിരുന്നോ; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിചിത്ര ന്യായീകരണവുമായി ടി.ജി മോഹൻദാസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഗോൾവാൾക്കർ ഈ രാജ്യത്തിന്റെ സൈദ്ധാദ്ധികനാണെന്നും അതുകൊണ്ടാണ് കഴിഞ്ഞ എത്രയോ നാളുകളായി രാജ്യം ആർ.എസ്.എസിന്റെ കയ്യിലിരിക്കുന്നതെന്നും ആർഎസ്എസ് ബൗദ്ധിക വിഭാഗം തലവനും ബിജെപി നേതാവുമായ ടി.ജി മോഹൻദാസ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മീഡിയ വൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളാണ് അദ്ദേഹം ഉയർത്തിയത്.

പ്രധാനപ്പെട്ട വ്യക്തികളുടെ ഓർമ്മയ്ക്കായിട്ടാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാൽ മതിയെന്നുമായിരുന്നു ടി.ജി മോഹൻദാസിന്റെ പ്രതികരണം. മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേര് ഇടുന്നതെന്നും അദ്ദേഹം എറണാകുളത്ത് താമസിച്ചതുകൊണ്ടാണോ എംജി റോഡുണ്ടായത് എന്നെല്ലാമായിരുന്നു ടി.ജി മോഹൻദാസിന്റെ ചോദ്യം.

‘ഉത്രാടം തിരുനാൾ ഹോസ്പിറ്റൽ ഉണ്ട്. അങ്ങേരെന്താ ഡോക്ടറായിരുന്നോ, അല്ലല്ലോ, ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഉണ്ട്. നെഹ്‌റു എന്താ സ്പോർട്സ്മാൻ ആയിരുന്നോ? എന്നായിരുന്നു മോഹൻദാസിന്റെ അടുത്ത ചോദ്യം. എന്നാൽ ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും ആർ.എസ്.എസിന്റെ സൈദ്ധാന്തികൻ എന്നതിനപ്പുറം ഗോൾവാൾവാർ പൊതുവായി ആരായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് പൊതുവായി അദ്ദേഹം വലിയൊരു ഫിഗറായിരുന്നെന്ന നിലപാടാണ് ടി.ജി മോഹൻദാസ് ഉയർത്തിയത്.

‘നിങ്ങളെപ്പോലെ കിണറ്റിലെ തവളകളല്ല എല്ലാവരും. ബാക്കിയുള്ളവർക്ക് ഗോൾവാൾക്കറിനെ അറിയാം. അതുകൊണ്ടാണല്ലോ ഗോൾവാൾക്കറിനെ ഇന്ത്യ മൊത്തം ബഹുമാനിക്കുന്നത്. നിങ്ങൾക്ക് അതിൽ ചൊടിയുണ്ട് എന്നറിയാം’ മോഹൻദാസ് മറുപടി നൽകി. ആർ.എസ്.എസിന്റേയോ ബിജെപിയുടേയോ സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നതിൽ തർക്കമില്ലെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയാണെങ്കിൽ നെഹ്‌റുവിന്റെ പേര് കോൺഗ്രസിന്റെ സ്ഥാപനങ്ങൾക്ക് മാത്രം നൽകണമെന്നായിരുന്നു മോഹൻ ദാസിന്റെ മറുപടി.

നെഹ്‌റു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തെ പ്രധാനമന്ത്രിയാണെന്നും ആ പേരിലാണ് സ്ഥാപനങ്ങൾക്ക് പേര് കൊടുക്കുന്നത് എന്നും അവതാരകൻ ചൂണ്ടിക്കാട്ടിയതോടെ മഹാത്മാഗാന്ധി ഏത് തെരഞ്ഞെടുപ്പിലാണ് മത്സരിച്ചതെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാനല്ലല്ലോ അദ്ദേഹം എന്നായിരുന്നു മോഹൻദാസ് മറുപടി നൽകിയത്.

‘തെരഞ്ഞെടുപ്പിന് അപ്പുറം ഒരു ലോകമുണ്ട്. മനസിലായോ രാഷ്ട്രീയ നേതാവാണ്, വോട്ട് കിട്ടി അതുകൊണ്ട് അയാളുടെ പേര് നാടുമുഴുവൻ ഇട്ടോണ്ട് നടക്കാമെന്ന ലോജിക്ക് വേണ്ട. ഈ നാടിന് വേണ്ടി ഒരുപാട് പേർ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ പേരുകൾ എല്ലാം ഉപയോഗിക്കേണ്ടതാണ്. പട്ടേലിന്റെ പേരിൽ എത്ര സ്ഥാപനങ്ങൾ ഉണ്ട് കേരളത്തിൽ, ഉണ്ടോ, ശാസ്ത്രിയുടെ പേരിലുണ്ടോ ? മുഴുവൻ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമല്ലേ. പട്ടേൽ തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നില്ലേ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളായിരുന്നില്ലേ, ആർ.എസ്.എസുകാരൻ അല്ലായിരുന്നു താനും. പിന്നെ എങ്ങനെയാ പട്ടേൽ കേരളത്തിൽ തൊട്ടുകൂടാത്തവനായത് എന്നും ടി.ജി ചോ​ദിക്കുന്നുണ്ട്.

നിങ്ങളുടെ മനസിലെ ഈ വൃത്തികെട്ട ഇക്വേഷൻ ഉണ്ടല്ലോ, ഒരാളുടെ ഓർമ്മയ്ക്കാണ് ആ പേരിടുന്നത്. അല്ലാതെ അദ്ദേഹം ആ ഫീൽഡിൽ വിദഗ്ധനാണോ എന്നതല്ല. അതുകൊണ്ടാണ് ജവഹാർ നെഹ്‌റു സ്പോർട്സ്മാൻ ആയിരുന്നോ എന്ന് ചോദിച്ചത്. മഹാത്മാഗാന്ധി എറണാകുളത്ത് താമസിച്ചതുകൊണ്ടല്ലല്ലോ എം.ജി റോഡ് ഉണ്ടായത് എന്ന് ചോദിച്ചത്. ടി.ജി മോഹൻ ദാസ് പറഞ്ഞു. താങ്കൾ മഹാത്മാഗാന്ധിയേയും ഗോൾവാൾക്കറിനേയും താരതമ്യം ചെയ്യല്ലേയെന്ന് അവതാരകൻ പറഞ്ഞപ്പോൾ പിന്നെ മഅദനിയേയും ഗാന്ധിയേയും തമ്മിൽ താരതമ്യം ചെയ്യണോ എന്നായിരുന്നു ടി.ജി മോഹൻദാസിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP