Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി ആ​ഗ്രഹിക്കുന്നത് തൃണമൂൽ കോൺ​ഗ്രസിന്റെ 'സ്വാഭാവിക മരണം'; ബംഗാളിലെ ജനങ്ങൾ ബിജെപി അധികാരത്തിൽ വരണമെന്ന് ആ​ഗ്ര​ഹിക്കുന്നു എന്നും സമിക് ഭട്ടാചാര്യ

ബിജെപി ആ​ഗ്രഹിക്കുന്നത് തൃണമൂൽ കോൺ​ഗ്രസിന്റെ 'സ്വാഭാവിക മരണം'; ബംഗാളിലെ ജനങ്ങൾ ബിജെപി അധികാരത്തിൽ വരണമെന്ന് ആ​ഗ്ര​ഹിക്കുന്നു എന്നും സമിക് ഭട്ടാചാര്യ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ 'സ്വാഭാവിക മരണ'മാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണ്ടെന്നും വ്യക്തമാക്കിയ സമിക് ഭട്ടാചാര്യ, മമതയും അവരുടെ പാർട്ടിയും രാഷ്ട്രപതി ഭരണത്തെ സ്വാഗതം ചെയ്യുന്നു എന്നും ചൂണ്ടിക്കാട്ടി.

'പശ്ചിമ ബംഗാളിൽ ആർട്ടിക്ക്ൾ 356 (രാഷ്ട്രപതി ഭരണം) ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ മമതയും അവരുടെ പാർട്ടിയും രാഷ്ട്രപതി ഭരണത്തെ സ്വാഗതം ചെയ്യുന്നു. 2021ൽ ഞങ്ങൾ ആഗ്രഹിക്കുന്നത് തൃണമൂലിന്റെ സ്വാഭാവിക മരണമാണ്, ബംഗാളിലെ ജനങ്ങൾ അടുത്ത തവണ ബിജെപി വരണമെന്ന് വളരെയേറെ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു.

നേരത്തേ ബിജെപി എംപി സൗമിത്ര ഖാൻ മമത സർക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടണമെന്ന് ഗവർണർ ജഗദീപ് ദങ്കറിനോട് പറഞ്ഞിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ബിജെപി പശ്ചിമ ബംഗാളിൽ കനത്ത മുന്നേറ്റം നടത്തിയിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ടി.എം.സി നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു. 2016ൽ 294ൽ 211 സീറ്റുകൾ നേടിയാണ് ബംഗാളിൽ തൃണമൂൽ അധികാരത്തിലേറിയത്. ബിജെപിക്ക് മൂന്ന് സീറ്റുകൾ മാത്രമേ നേടാനായിരുന്നുള്ളൂ.

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേര് വെളിപ്പെടുത്താൻ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവർത്തനമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും മമത കഴിഞ്ഞ ഒരു റാലിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP