Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായത് 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട ഭാരത് ബയോട്ടെക് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായ മന്ത്രിക്ക്

വാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായത് 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട ഭാരത് ബയോട്ടെക് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായ മന്ത്രിക്ക്

സ്വന്തം ലേഖകൻ

ചണ്ഡിഗഢ്: ഇന്ത്യ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20ന് മന്ത്രി വാക്സിൻ സ്വീകരിച്ചിരുന്നു.

ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്സിൻ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്സിൻ നിർമ്മാതാക്കൾ അവകാശപ്പട്ടത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജി.ആർ ഉധ്വനി അൽപ സമയം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP