Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേലിയേറ്റത്തിൽ മാഞ്ഞുപോകുന്ന പാലം; സൂര്യാസ്തമയ കാഴ്ച അതിലും മനോഹരം; വിസ്മയക്കാഴ്ചകൾ തേടിയെത്തുന്നത് നിരവധിപ്പേർ; നിഗൂഢ പാലം സ്‌കോട്ട്ലാൻഡിലെ ഡൻബാറിൽ

വേലിയേറ്റത്തിൽ മാഞ്ഞുപോകുന്ന പാലം; സൂര്യാസ്തമയ കാഴ്ച അതിലും മനോഹരം; വിസ്മയക്കാഴ്ചകൾ തേടിയെത്തുന്നത് നിരവധിപ്പേർ; നിഗൂഢ പാലം സ്‌കോട്ട്ലാൻഡിലെ ഡൻബാറിൽ

സ്വന്തം ലേഖകൻ

സ്‌കോട്ട്ലാൻഡ്: നോക്കി നിൽക്കെ കടലിൽ പാതിയോളം അപ്രത്യക്ഷമാകുന്ന ഒരു പാലം. ചിലപ്പോൾ പാലത്തിന്റെ മധ്യഭാഗം മാത്രം വെള്ളത്തിൽ ഉയർന്നു നിൽക്കും. ഉയർന്ന വേലിയേറ്റസമയത്ത് പാലം വെള്ളത്തിൽ മുങ്ങും. സ്‌കോട്ട്ലാൻഡിലെ ഡൻബാർ എന്ന ഗ്രാമത്തിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഈ അത്ഭുത കാഴ്ചയുള്ളത്.

സ്‌കോട്ട്ലാൻഡിന്റെ ഏറ്റവും ആകർഷകമായ ലാൻഡ്മാർക്കുകളിലൊന്നാണിവിടം. കടൽത്തീരത്തെ ഈ അതിശയകാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരിക്കും. സ്‌കോട്ട്‌ലൻഡിലെ ഏറ്റവും സൂര്യപ്രകാശമേറിയ പ്രദേശങ്ങളിൽ ഒന്നുകൂടിയാണിവിടം. തീരത്തെ സൂര്യാസ്തമയകാഴ്ചയാണ് ഏറെ മനോഹരം. തണുപ്പുള്ള സീസണിൽ, ബെൽഹാവൻ ഉൾക്കടൽ മൂടൽമഞ്ഞിനാൽ മൂടപ്പെടും,അപ്പോൾ അപൂർണ്ണമായ ഈ പാലം കൂടുതൽ നിഗൂഢ മായി തോന്നും.

വേലിയേറ്റസമയമാണ് ആരേയും അദ്ഭുതപ്പെടുത്തുന്ന പ്രകൃതിയുടെ മാന്ത്രികത സംഭവിക്കുന്നത്. കടലിൽ നിന്നും വെള്ളം നദിയിലേക്ക് കയറുന്ന സമയം പാലത്തിന്റെ മധ്യഭാഗം ഒഴിച്ച് ബാക്കിയെല്ലാം വെള്ളത്തിനടിയിലാകും. പൂർത്തിയാകാത്തൊരു പാലം കടലിന് നടുക്കായി നിൽക്കുന്ന കാഴ്ചയാണപ്പോൾ. സഞ്ചാരികളെ ആകർഷണവലയത്തിലാക്കുന്ന ഈ കാഴ്ച ആസ്വദിക്കാൻ നിരവധിപേരാണ് എത്തിച്ചേരുന്നത്.

സ്‌കോട്ട്ലൻഡിലെ ഡൻബാറിലെ ബിയേൽ ഗ്രാമത്തിൽ അകലെ നിന്ന് നോക്കുമ്പോൾ തന്നെ വെള്ളത്തിന്റെ നടുവിൽ ഈ പാലം കാണാം. ബിയൽ ഗ്രാമത്തിലെ അഴകുള്ള കാഴ്ചയാണ് ബീൽ വാട്ടർ എന്ന നദി. ലഗേറ്റ് ബേൺ മുതൽ ആരംഭിക്കുന്ന ഈ നദി ഗ്രാമത്തിലൂടെ നാലഞ്ച് കിലോമീറ്റർ ഒഴുകി ഒടുവിൽ സതേൺ സ്‌കോട്ട്‌ലൻഡിലെ ബെൽഹാവൻ ഉൾക്കടലിലാണ് ചേരുന്നത്

വേലിയേറ്റ സമയത്ത് കടലിൽ മുങ്ങുന്ന ഈ പ്രദേശം വീണ്ടും കരതൊടുന്നതിനായി സഞ്ചാരികൾ കാത്തിരിക്കും. ബൽഹാവെൻ മുതൽ ടൈൻ നദിയുടെ വടക്ക് വരെ കടൽത്തീരമുണ്ട്. താഴ്ന്നതും മനോഹരവുമായ മണൽത്തീരങ്ങൾ, വർണ്ണാഭമായ പുൽമേടുകളാൽ സമ്പന്നമായ ഉപ്പ് ചതുപ്പ്‌നിലങ്ങൾ, വേലിയിറക്ക സമയത്ത്, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും പാലത്തിലൂടെ നടന്ന് ബെൽഹാവൻ ബേ ബീച്ചിലേക്ക് പോകാം. ഈ ബീച്ചിലെ പ്രകൃതിദൃശ്യങ്ങൾ അതിമനോഹരമാണ്. നിരവധി വിനോദസഞ്ചാരികളാണ് സീസണുകളിൽ ഇവിടെയെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP