Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അപ്ഡേറ്റ് ചെയ്യുക അല്ലെങ്കിൽ ഉപേക്ഷിക്കുക; വൻ മാറ്റങ്ങൾക്കൊരുങ്ങി വാട്സാപ്പ്; പുതിയ നിയമങ്ങൾ നിലവിൽ വരിക 2021 ഫെബ്രുവരി എട്ട് മുതൽ

അപ്ഡേറ്റ് ചെയ്യുക അല്ലെങ്കിൽ ഉപേക്ഷിക്കുക; വൻ മാറ്റങ്ങൾക്കൊരുങ്ങി വാട്സാപ്പ്; പുതിയ നിയമങ്ങൾ നിലവിൽ വരിക 2021 ഫെബ്രുവരി എട്ട് മുതൽ

മറുനാടൻ ഡെസ്‌ക്‌

വൻ മാറ്റങ്ങൾക്കൊരുങ്ങി ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ്‌വർക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്. വരുന്ന വർഷം മുതൽ അപ്‌ഡേറ്റുചെയ്യുന്ന സേവന നിബന്ധനകൾ വാട്സാപ് ഉപയോക്താക്കൾ നിർബന്ധമായും അംഗീകരിക്കണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. അല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരും. 2021 ഫെബ്രുവരി 8 മുതലാണ് വാട്സാപ്പിൽ പുതിയ നിയമങ്ങൾ വരാൻ പോകുന്നത്.

വാട്സാപ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്ക്രീൻഷോട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് പുതിയ നിബന്ധനകൾ സ്വീകരിക്കാനോ അവരുടെ അക്കൗണ്ടുകൾ ‘ഡിലീറ്റ്’ ചെയ്യാനോ കഴിയുമെന്നാണ് സ്ക്രീൻ ഷോട്ടിൽ വ്യക്തമായി കാണിക്കുന്നത്. വാട്സാപ് വരും വർഷത്തിൽ അതിന്റെ സേവന നിബന്ധനകൾ അപ്‌ഡേറ്റുചെയ്യുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്.

അടുത്ത വാട്സാപ് അപ്‌ഡേറ്റുകളിൽ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുമെന്നാണ് അറിയുന്നത്. ചാറ്റുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകൾക്ക് ഫേസ്‌ബുക് ഹോസ്റ്റുചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കും.

2021 ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക. ‘ഈ തിയതിക്ക് ശേഷം, വാട്സാപ് ഉപയോഗിക്കുന്നത് തുടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പുതിയ നിയമങ്ങൾ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് എന്നന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ കഴിയും’ എന്നാണ് മെസേജിലുള്ളത്. അതേസമയം, ഫെബ്രുവരി 8 എന്ന തിയതി മാറാമെന്നും പുതുക്കിയ സേവന നിബന്ധനകൾ വരും ആഴ്ചകളിൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP