Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഓസ്‌ട്രേലിയൻ ഗ്യാലറിയിൽ നിന്നൊരു സഞ്ജുവേട്ടാ വിളി; ചെറുപുഞ്ചിരിയുമായി സഞ്ജു; മത്സരത്തിനിടയിലെ രസകരമായ നിമിഷം വൈറലാകുന്നു

ഓസ്‌ട്രേലിയൻ ഗ്യാലറിയിൽ നിന്നൊരു സഞ്ജുവേട്ടാ വിളി; ചെറുപുഞ്ചിരിയുമായി സഞ്ജു; മത്സരത്തിനിടയിലെ രസകരമായ നിമിഷം വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

കാൻബറ: മത്സരങ്ങൾക്കൊപ്പം ഗ്രൗണ്ടിലെ മറ്റ് രസകരമായ കാഴ്‌ച്ചകളും വൈറലാകാറുണ്ട്. ഗ്യാലറിയിലെ ഇന്ത്യക്കാരനും ഓസ്‌ട്രേലിയക്കാരിലും തമ്മിലുള്ള പ്രണയഭ്യർത്ഥ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറലായത്. അതിനു തൊട്ടുപിന്നാലെ ഇതാ ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടയിലെ മറ്റൊരു വീഡിയോ കൂടി ഇപ്പോൾ വൈറലാവുകയാണ്. സഞ്ജു സാംസണും ആരാധകരുമാണ് വീഡിയോയിലെ താരങ്ങൾ.

ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നിൽക്കുമ്പോഴാണ് സംഭവം.മത്സരത്തിനിടയിൽ ബൗണ്ടറി ലൈനിൽ നിൽക്കുന്ന സഞ്ജുവിനെ കണ്ട മലയാളികൾ ആർപ്പുവിളികൾ തുടങ്ങി.സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വിളിക്കുന്ന മലയാളികളുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അടുത്ത കളിയിൽ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മറ്റൊരു മലയാളി ആരാധകർ ചോദിക്കുന്നത്.

ആരാധകരുടെ വിളി കേട്ട് സഞ്ജു തിരിഞ്ഞു നോക്കുകയും ചെറുതായി ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP