Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിക്കാനുള്ള പെൻഷൻ തരുന്നത് പ്രധാനമന്ത്രി; തന്റെ സ്വത്തെല്ലാം നരേന്ദ്ര മോദിക്ക് നൽകണമെന്ന് വയോധിക

ജീവിക്കാനുള്ള പെൻഷൻ തരുന്നത് പ്രധാനമന്ത്രി; തന്റെ സ്വത്തെല്ലാം നരേന്ദ്ര മോദിക്ക് നൽകണമെന്ന് വയോധിക

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: തന്റെ സ്വത്തെല്ലാം പ്രധാനമന്ത്രിക്ക് നൽകണമെന്ന ആ​ഗ്രഹവുമായി 85കാരി. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ ബിത്താൻ ദേവിയാണ് തനിക്ക് കഴിയാനുള്ള പെൻഷൻ തരുന്നതിന്റെ പേരിൽ സ്വത്തെല്ലാം നരേന്ദ്രമോ​ദിക്ക് നൽകാൻ ഒരുങ്ങുന്നത്. ഈ ആവശ്യം ഉന്നയിച്ച് വയോധിക അഭിഭാഷകനെ സമീപിച്ചിരിക്കുകയാണ്.

തനിക്ക് ഇപ്പോൾ ജീവിക്കാനാവശ്യമായ പണം മക്കളല്ല, മോദിയാണ് നൽകുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ മുത്തശ്ശി സ്വത്ത് കൈമാറ്റത്തിന് അഭിഭാഷകന്റെ സഹായം തേടിയത്. ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചു. മൂന്ന് ആൺമക്കളും പത്ത് പേരക്കുട്ടികളും ഉണ്ടെങ്കിലും അവരാരും ഈ മുത്തശ്ശിയെ നോക്കാൻ തയാറല്ല. നിത്യ ചെലവിനുള്ള പണം പോലും ഇല്ലാതെ വിഷമിച്ച കാലത്താണ് മുത്തശ്ശിക്ക് 2000 രൂപ പെൻഷൻ ലഭിച്ചത്.

പെൻഷൻ തുകയായ രണ്ടായിരം രൂപ നൽകുന്നത് മോദിയാണെന്നും അതിനാൽ തന്റെ പേരിലുള്ള ഭൂമി ഞാൻ മോദിജിക്ക് നൽകുകയാണെന്നുമാണ് ബിത്താൻ ദേവി പറയുന്നത്. തന്റെ ആഗ്രഹം നടത്താൻ അഭിഭാഷകനെ സമൂപിച്ചതോടെയാണ് വാർത്ത പുറത്തായത്. ഇതോടെ മുത്തശ്ശിയും വേറിട്ട ആഗ്രഹവും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP