Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മോ​ഹൻലാലിന്റെ നരേന്ദ്രനല്ല, അത്ഭുതപ്പെടുത്തിയത് ഫഹദ് ഫാസിൽ ചെയ്ത ഷമ്മി എന്ന കഥാപാത്രം; നിഗൂഢത നിറഞ്ഞു നിൽക്കുന്ന ആ ചിരി തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ ഫാസിൽ

മോ​ഹൻലാലിന്റെ നരേന്ദ്രനല്ല, അത്ഭുതപ്പെടുത്തിയത് ഫഹദ് ഫാസിൽ ചെയ്ത ഷമ്മി എന്ന കഥാപാത്രം; നിഗൂഢത നിറഞ്ഞു നിൽക്കുന്ന ആ ചിരി തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ ഫാസിൽ

മറുനാടൻ ഡെസ്‌ക്‌

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ചെയ്ത ഷമ്മി എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ ഫാസിൽ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫാസിലിന്റെ വെളിപ്പെടുത്തൽ. മഞ്ഞിൽവിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിൽ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു ഫാസിൽ പറഞ്ഞത്.

നരേന്ദ്രൻ എന്ന കഥാപാത്രത്തെ താൻ തന്നെ സൃഷ്ടിച്ചതുകൊണ്ടാണ് തനിക്ക് തന്നെ അത് അത്ഭുതമായി തോന്നാത്തതെന്നും മറ്റുള്ളവരെ അത് അത്ഭുതപ്പെടുത്തിക്കാണുമെന്നും ഫാസിൽ അഭിമുഖത്തിൽ പറഞ്ഞു. ‘കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നിൽക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തി’, ഫാസിൽ പറഞ്ഞു.

നരേന്ദ്രൻ എന്ന കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിക്കാണും. അതാണല്ലോ ആ സിനിമയ്ക്ക് ശേഷം മോഹൻലാലിന് തിരക്കൊഴിയാത്തത്. ഇക്കാര്യം വിയറ്റ്‌നാം കോളനിയുടെ സെറ്റിൽവെച്ച് ലാൽ തന്നെ എന്നോട് പറഞ്ഞു. മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ശേഷം തന്റെ തിരക്കൊഴിഞ്ഞിട്ടില്ലെന്ന്. ഒരുദിവസം പോലും തനിക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല എന്നും ലാൽ പറഞ്ഞു. അതിന് ശേഷം എന്നും ഷൂട്ടിങ്ങിലാണെന്ന്’, ഫാസിൽ പറയുന്നു.

ഫാസിൽ-ഫഹദ് കോമ്പിനേഷനിൽ ഒരു സിനിമ എന്ന് പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന ചോദ്യത്തിന് തന്നെയും ഫഹദിനേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരക്കഥ വന്നാൽ തീർച്ചയായും അത് സംഭവിക്കുമെന്നായിരുന്നു ഫാസിലിന്റെ മറുപടി. ഞങ്ങളെ രണ്ട് പേരേയും അത് തുല്യമായി തൃപ്തിപ്പെടുത്തണം. അതുകൊണ്ട് ചിലപ്പോൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ നടന്നില്ലെന്നുമിരിക്കും, ഫാസിൽ പറഞ്ഞു.

ഷമ്മി എന്ന സൈക്കോ കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത് ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു. സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ പ്രതിനായക കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP