Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത്തിരണ്ടുകാരന്റെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഇരുപത്തിരണ്ടുകാരന്റെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്‌നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ (30), നറുകര അത്തിമണ്ണിൽ അനസ് (30), പാണ്ടിക്കാട് മിനാട്ടുകുഴി സിദ്ദീഖ് (32) എന്നിവരാണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെക്കൂടി പൊലീസ് തിരയുന്നുണ്ട്.

മഞ്ചേരി നെല്ലിക്കുത്തിൽനിന്നാണ് സംഘത്തെ പിടിച്ചത്. ചെമ്മങ്കടവ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകർത്തിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക ആയിരുന്നു. മലപ്പുറം കുന്നുമ്മലിൽവച്ചാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മഞ്ചേരി തുറക്കലുള്ള വീട്ടിൽവെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരൻ സാമൂഹികമാധ്യമത്തിലൂടെ സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

സംഘം കൃത്യത്തിനുപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു. സിഐ എ. പ്രേംജിത്ത്, എസ്‌ഐമാരായ എം. മുഹമ്മദ് അലി, ടി.എ. മുഹമ്മദ്, എഎസ്ഐ പി. ബൈജു, എസ്.സി.പി.ഒ രജീഷ്, ശഫീഖ്, രതീഷ് എന്നിവരായിരുന്നു സംഘത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP