Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു; പാർട്ടി വിട്ടത് പേരാവൂർ ബ്ലോക്ക് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ

കണ്ണൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു;  പാർട്ടി വിട്ടത് പേരാവൂർ ബ്ലോക്ക് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ

ജാസിം മൊയ്തീൻ

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും കണിച്ചാർ പഞ്ചായത്ത് 13ാം വാർഡ് മെമ്പറുമായിരുന്ന കൂടത്തിൽ ശ്രീകുമാറാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വെച്ച് ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ശ്രീകുമാറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

മൂന്നര പതിറ്റാണ്ടിലേറെയായി സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന വ്യക്തിയാണ് ബിജെപിയിൽ ചേർന്ന കൂടത്തിൽ ശ്രീകുമാർ. ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യുവിലൂടെയാണ് ശ്രീകുമാർ പൊതുപ്രവർത്തന രംഗത്തെത്തുന്നത്. തുടർന്ന് ആറ്റാംചേരി ക്ഷീര സംഘം ഡയറക്ടർ, ഇരിട്ടി കൊക്കനട്ട് കമ്പനി ഡയറക്ടർ, കണിച്ചാർ പഞ്ചായത്ത് കുരുമുളക് സമിതി പ്രസിഡണ്ട് തുടങ്ങി നിരവധി ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു വർഷം നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി അഴിമതി രഹിത ഭരണം കേരളത്തിലും വരണം എന്ന ആഗ്രഹത്താലാണ് താൻ ബിജെപിയിൽ ചേർന്നത് എന്ന് ശ്രീകുമാർ പറഞ്ഞു. ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനും ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഭാരതത്തെ തലയുയർത്തി നിർത്താനുമൊക്കെ കരുത്തുള്ള രാഷ്ട്രീയ നേതൃത്വം ബിജെപി യിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാറിനോടൊപ്പം കുടുംബവും ഇനി മുതൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കും. കണ്ണൂർ മാരാർജി ഭവനിൽ നടന്ന സ്വീകരണ ചടങ്ങിൽ ജില്ല പ്രസിഡണ്ടിനോടൊപ്പം ബിജെപി പേരാവൂർ മണ്ഡലം സെക്രട്ടറി സന്തോഷ് പിജി, കാണിച്ചാർ പഞ്ചായത്ത് സെക്രട്ടറി ജ്യോതിപ്രകാശ് എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP