Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്‌ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്‌ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും

വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്‌ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്‌ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവശങ്കർ സ്വപ്ന ഉൾപ്പെടെയുള്ള ഇഷ്ടക്കാർക്ക് ലാവണം ഒരുക്കാൻ ഉപയോഗിച്ചിരുന്ന കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്രക്ചർ ലിമിറ്റഡിലെ നിയമനങ്ങളിൽ ഭൂരിഭാഗവും നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റിയതാണന്ന് പരാതിയും ആക്ഷേപങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കെ എസ് ഐ ടി എല്ലിൽ എം ഡി കഴിഞ്ഞാൽ അടുത്ത ചുമതല വഹിക്കുന്ന കമ്പിനി സെക്രട്ടറിയുടെ യോഗ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ശിവശങ്കറിന്റെ നാട്ടുകാരി എന്ന ലേബലിലാണ് ഇവർക്ക് ഇവിടെ ജോലി ലഭിച്ചതെന്നാണ് പ്രധാന ആക്ഷേപം.

മുൻപ് ഉണ്ടായിരുന്ന കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക്വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പോസ്റ്റിലേക്ക് വേണ്ട മിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്.

കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിയെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമിച്ചത്. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസിൽ യോഗ്യതയും പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് തസ്തികയിൽ പോലും മാറ്റം കൊണ്ടു വന്നത്. മാത്രമല്ല നിലവിലെ കമ്പിനി സെക്രട്ടറി ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ നിബന്ധന പ്രകാരമുള്ള പ്രവൃത്തി പരിചയം പോലും ഇല്ലാതിരുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ നിയമ ബിരുദവും എം ബി എ യും അടക്കം ഉണ്ടായിരുന്ന മുൻ കമ്പിനി സെക്രട്ടറി ഇരുന്ന സ്ഥാനത്താണ് സ്വാധീനത്തിന്റെ പിൻബലത്തിൽ നിയമനം കിട്ടി ആക്ഷേപം നേരിടുന്ന പുതിയ കമ്പിനി സെക്രട്ടറി എത്തിയിരിക്കുന്നത്.

കൂടാതെ ഇവർക്ക് ഉൾപ്പെടെ 16 ഉന്നത തസ്തികകളിൽ സ്ഥിര നിയമനം നല്കാൻ കെ എസ് ഐ ടി എല്ലിൽ നടപടി തുടങ്ങിയപ്പോഴാണ് വിജിലൻസിന്റെ അന്വേഷണവും വന്നെത്തിയിരിക്കുന്നത്.സ്വപ്നാസുരേഷിന്റെ നിയമനം ഉൾപ്പെടെ വഴിവിട്ട് ചെയ്തു കൊടുത്തകാര്യങ്ങൾക്കുള്ള പ്രത്യൂപകരമായി ആണ് ഈ സ്ഥിരനിയമനത്തിനുള്ള തസ്തികസൃഷ്ടിച്ചുനൽകിയത് എന്ന ആക്ഷേപം നേരത്തെ തന്നെഉയർന്നിരുന്നു. അയ്യായിരം കോടിയോളം രൂപയുടെ മരാമത്ത് ജോലികൾ അടക്കം ചെയ്യുന്ന 100 കണക്കിന്ഉദ്യോഗസ്ഥർ ഉള്ള ഒരുസർക്കാർസ്ഥാപനത്തിലെ കമ്പിനി സെക്രട്ടറി ആൻഡ് ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലെ യോഗ്യത കണ്ട് മറ്റ ഉദ്യോഗസ്ഥർ അമ്പരന്നു ഇരിക്കുകയാണ്. കമ്പിനി സെക്രട്ടറിമാരുടെ അസോസിയേഷനിലും ഈ വിഷയം ചർച്ചക്കും മുറുമുറുപ്പിനും വഴിവെച്ചിട്ടുണ്ട്.

സാധാരണ ഗതിയിൽ സർക്കാർസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഈ തസ്തികയിലേക്ക് 20മുതൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയവും എം ബി എ യും അനുബന്ധവിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ കെ എസ് ഐ ടി എല്ലിലും ഐ ടി വകുപ്പിന് കീഴിലുമുള്ള സ്ഥാപനങ്ങളിലും ഉണ്ടെന്നിരിക്കെയാണ് മുൻ ഐടി സെക്രട്ടറിയുടെ താൽപര്യത്തിൽ ഈ നിയമന തട്ടിപ്പ നടന്നിരിക്കുന്നത്. കൂടാതെ നിലവിലെ കമ്പിനി സെക്രട്ടറിയുടെ ജോലികൾ ചെയ്യുന്നത് ഇവർ തന്നെ കരാർ വ്യവസ്ഥയിൽ നിയമിച്ച അസിസ്റ്റന്റ് കമ്പിനി സെക്രട്ടറിയാണന്നും ആക്ഷേപം ഉണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ലാന്റ് മാനേജരുടെ യോഗ്യതയും സംശയത്തിന്റെ നിഴലിലാണ്. കമ്പിനിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും രജിസ്ട്രേഷനും അടക്കം നിർണായക ജോലികൾ സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട തസ്തികയിൽ മുൻപ് എല്ലാകാര്യവും ചെയ്തിരുന്നത് ഡെപ്യൂട്ടികളക്ടർറാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ ആയിരുന്നു.കൂടാതെ നിയമ ബിരുദം ഇവർക്ക് നിർബന്ധവുമായിരുന്നു. എന്നാൽ നിലവിലെ ലാന്റ് മാനേജരെ നിയമിക്കാൻ കഴിഞ്ഞ സർക്കാർ അടിസ്ഥാന യോഗ്യതയിൽ പോലും ഇളവു വരുത്തി. അന്നത്തെ വ്യവസായ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഇടപെടലിലാണ് ഈ തസ്തികയിൽ യോഗ്യത പോലും നോക്കാതെ ലാൻഡ് മാനേജരെ നിയമിച്ചത്.

നിലവിലെ ലാൻഡ് മാനേജർക്ക് ഐ എ എസ്- ഐ പി എസ് തലപ്പത്ത് വലിയ സൗഹൃദങ്ങൾ ഉണ്ടെന്നാണ് കെ എസ് ഐ ടി എല്ലിലെ സംസാരം. അതു കൊണ്ട് തന്നെ വിജിലൻസ് അന്വേഷണം ഇവരുടെ നിയമനത്തെ ബാധിക്കില്ലന്ന സംസാരവും ഉണ്ട്. ശിവശങ്കർ ഇടപെട്ടതും നടത്തിയതുമായ നിയമനങ്ങളെ കുറിച്ചാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്. ഇതുപോലെ തന്നെ ഡെപ്യൂട്ടി മാനേജർ ഫിനാൻസ് എന്ന ഒരു സ്ഥിരം തസ്തിക( Rs. 87,000/) രൂപശമ്പളമായി നിശ്ചയിച്ഛ് സൃഷ്ടിച്ചിട്ടുണ്ട്. ഈ തസ്തിക സൃഷടിച്ചതും ശിവശങ്കറിന്റെ അടുപ്പക്കാരനായ എം ഡി യുടെ ഇഷ്ടക്കാരന് വേണ്ടിയാണെന്നാണ് ആക്ഷേപം.

നിലവിൽ കെ എസ് ഐ ടി എല്ലിൽ എക്സിക്യൂട്ടിവ് ഫിനാൻസ് ആയി താൽക്കാലിക പോസ്റ്റിൽ ജോലിചെയ്യുന്ന യുവാവിന് വേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തികയെന്നാണ് വിവരം. നിലവിലെ കെ എസ് ഐ ടി എൽ എം ഡി സ്റ്റാർട്ട് അപ്പ്മിഷനിൽ സിഇഒ ആയി ഇരിക്കെ അവിടെപിൻവാതിൽ വഴി അക്കൗണ്ട്സ് എക്‌സിക്യൂട്ടീവ് ആയി നിയമിച്ച ശേഷം നിലവിലെ എം ഡി സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നും കെ എസ് ഐ ടി എല്ലിൽ ചുമതലയേറ്റ് ആഴ്ചകൾക്കകം തന്നെ 50000 രൂപ ശമ്പളത്തിൽ അന്നത്ത ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെ ഈ യുവാവിനെ എക്സിക്യൂട്ടീവ് ഫിനാൻസ് ആയി നിയമിക്കുകയായിരുന്നു.

മുൻപ് ജോാലിചെയ്തിരുന്ന സ്ഥാപനങ്ങളിൽ എല്ലാം തന്നെ സാമ്പത്തിക തിരിമറികൾക്ക് അന്വേഷണം നേരിട്ടവ്യക്തിയാണ് ഇദ്ദേഹമെന്നും ആക്ഷേപം ഉണ്ട്. ഇവിടെയും ഇദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. ഈ യുവാവിന്റെയും യോഗ്യതക്കനുസരിച്ചാണ് ഡെപ്യൂട്ടി മാനേജർ ഫിനാൻസ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികയ്ക്ക വേണ്ട മിനിമം യോഗ്യത സി എ യാണ്. എന്നാൽ വെറു ബികോം യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് ഈ യുവാവിന് സ്ഥിര നിയമനം നല്കാൻ കരുക്കൾ നീക്കിയത്. എന്തായലും വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇവിടെത്തെ ഉന്നത തസ്തികളിലെ സ്ഥിര നിയമനം സംബന്ധിച്ച ഫയൽ നീക്കം താല്ക്കാലികമായി നിർത്തി വെച്ചിരിക്കയാണ്.

കമ്പിനി നിയോഗിച്ച സബ് കമ്മിറ്റി യുടെ നിയമന ശുപാർശയും മൂടി വെച്ച് വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരാനാണ് കെ എസ് ഐ ടി എല്ലിന്റെ ശ്രമം. കെ ഫോൺ അടക്കമുള്ള വമ്പൻ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പിനിയിലെ നിയമന തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുണ്ട് . നിയമനങ്ങളിലെ ശിവശങ്കർ ബന്ധവും സ്വപ്നക്ക് ഇവിടെ ലക്ഷങ്ങൾ പ്രതിമാസ ശമ്പളത്തിൽ ജോലി ലഭിച്ചതും മുൻ നിർത്തിയാണ് മറ്റു തസ്തികകളിലെ നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP