Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു.എ.ഇ.ക്ക് ആശംസകൾ അറിയിച്ച് ലോകഭാഷകളാൽ കാർ അലങ്കരിച്ച് ഷഫീഖ് അബ്ദുൽ റഹ്മാൻ; ദുബായ് ദേശീയദിനത്തിൽ താരമായി മലയാളി യുവാവും റോൾസ് റോയ്‌സ് കാറും

യു.എ.ഇ.ക്ക് ആശംസകൾ അറിയിച്ച് ലോകഭാഷകളാൽ കാർ അലങ്കരിച്ച് ഷഫീഖ് അബ്ദുൽ റഹ്മാൻ; ദുബായ് ദേശീയദിനത്തിൽ താരമായി മലയാളി യുവാവും റോൾസ് റോയ്‌സ് കാറും

സ്വന്തം ലേഖകൻ

ദുബായ് ദേശീയദിനത്തിൽ കാർ അലങ്കരിച്ച് താരമായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ മലയാളി. അൽമാനിയ ഗ്രൂപ്പ് ചെയർമാൻ ഷഫീഖ് അബ്ദുൽ റഹ്മാനാണ് കാർ അലങ്കാരത്തിലൂടെ ശ്രദ്ധ നേടിയത്. ദേശീയദിനത്തിൽ വാഹനങ്ങൾ അലങ്കരിക്കുന്നത് യു.എ.ഇ.യിലെ വലിയ ആഘോഷമാണ്. അതിനാൽ ഷഫീഖും അത്യാകർഷകമായ രീതിയിൽ തന്റെ കാറും അലങ്കരിക്കുക ആയിരുന്നു.

ലോകത്തിലെ ഏറ്റവും ആകർഷകമായ എസ്.യു.വി.കാർ 'കള്ളിനൻ' റോൾസ് റോയിസിലാണ് ഷഫീഖ് അലങ്കാരമൊരുക്കിയത്. കോവിഡ് പ്രതിരോധ മുന്നേറ്റങ്ങളിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറിയ യു.എ.ഇ.ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ലോക ഭാഷകളിൽ കാറിൽ എഴുത്ത് നടത്തിയാണ് ഷഫീഖ് താരമായത്. ഭീതിയുടെ നാളുകളിൽനിന്ന് അതിവേഗം പ്രതീക്ഷകളുടെയും സാധാരണ ജീവിതത്തിന്റെയും വഴികളിലേക്ക് ജനങ്ങളെ നയിക്കാൻ ധിഷണാശാലികളായ യു.എ.ഇ. ഭരണാധികാരികൾ സ്വീകരിച്ച സമീപനങ്ങളാണ് ഇത്തരമൊരു ഐക്യദാർഢ്യത്തിന് പ്രേരകമായതെന്ന് ഷഫീഖ് പറയുന്നു.

മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ദുബായ് പൊലീസിലെ ബ്രിഗേഡിയർ അലി അഹ്മദ് ഘാനം ഷഫീഖിനെ ഉപഹാരം നൽകി ആദരിച്ചു. ലഫ്. കേണൽ ഖലീഫ അലി റാഷിദ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുനൂറോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് യു.എ.ഇ.യിൽ ജോലിചെയ്യുന്നത്. ഇവിടെ പാർക്കുന്ന മൊത്തം ജനങ്ങളുടെയും ഭാഷകളിലാണ് റോൾസ് റോയിസിൽ ആശംസകൾ ആലേഖനം ചെയ്തിട്ടുള്ളത്.

മുഴുവൻ ജനങ്ങളുടെയും മാതൃഭാഷകളെ ഉൾപ്പെടുത്തി ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വാഹനം അലങ്കരിക്കുന്നത് യു.എ.ഇ.യിൽ ആദ്യമായാണ്. നാനാജാതി മതക്കാരെയും വിവിധ രാജ്യക്കാരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന യു.എ.ഇ. എന്ന പോറ്റമ്മ നാടിനോടുള്ള സ്നേഹപ്രകടനമാണ് ഇതുവഴി നിറവേറ്റുന്നതെന്നും അതിയായ സന്തോഷമാണ് ഈ ആഘോഷദിനങ്ങൾ സമ്മാനിക്കുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ ഷഫീഖ് അബ്ദുറഹ്മാൻ പറയുന്നു.

15 വർഷംമുമ്പാണ് കോഴിക്കോട് കക്കോവ് സ്വദേശിയായ ഷഫീഖ് അബ്ദുറഹ്മാൻ യു. എ.ഇ.യിൽ എത്തുന്നത്. ഷാർജയിൽ ചെറിയ ചെറിയ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിൽ ജോലി ലഭിച്ചു. പിന്നീട് സ്വപ്രയത്നം വഴി വിവിധ സംരംഭങ്ങളിലേക്ക് നീങ്ങുകയായിരുന്നു. അറബി ഭാഷയിൽ നേടിയ പ്രാവീണ്യം അറബികളുമായുള്ള നല്ല ബന്ധങ്ങൾക്ക് കാരണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP