Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സർവീസ്: കേന്ദ്ര സർക്കാറിന്റെ പുതിയ ഗതാഗത നിയമം മോട്ടോർ വാഹന വ്യവസായത്തെ തകർക്കുമെന്ന് കേരളം; കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്നു മന്ത്രി എകെ ശശീന്ദ്രൻ; ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച

വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സർവീസ്: കേന്ദ്ര സർക്കാറിന്റെ പുതിയ ഗതാഗത നിയമം മോട്ടോർ വാഹന വ്യവസായത്തെ തകർക്കുമെന്ന് കേരളം; കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്നു മന്ത്രി എകെ ശശീന്ദ്രൻ; ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സർവീസ് നടത്താമെന്ന കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ .പർമിറ്റ് സംവിധാനമില്ലാതെ രാജ്യത്തെ ഏതു റൂട്ടിലും സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനുള്ള അനുമതിയുമായാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്. ഇതിനെതിരെയാണ് സംസ്ഥാനം വിയോജിപ്പ് അറിയിച്ചത്.കേന്ദ്ര സർക്കാറിന്റെ പുതിയ ഗതാഗത നിയമം മോട്ടോർ വാഹന വ്യവസായത്തെ തകർക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ.

പലതവണ വിയോജിപ്പുകൾ അറിയിച്ചിട്ടുംഅതൊന്നും പരിഗണിക്കാതെ കേന്ദ്രം നിയമം അടിച്ചേൽപിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.കെഎസ്ആർടിസിക്കുള്ള മരണ മണിയാണ് കേന്ദ്ര സർക്കാറിന്റെ നിയമമെന്നും ഇക്കാര്യത്തിൽ മന്ത്രിസഭയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. തുടർനടപടികൾ തീരുമാനിക്കാൻ മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച ചേരുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന് അനുസൃതമായി സംസ്ഥാന സർക്കാരുകൾക്കും ഉത്തരവിറക്കാമെന്ന് കാണിച്ച് കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.ഓൺലൈനായി ടിക്കറ്റ് നൽകാനും ഏതു അന്തർസംസ്ഥാന റൂട്ടുകൾ ഉൾപ്പെടെ ഏതു റൂട്ടിലും ബസുകൾ ഓടിക്കാനുമാണ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് അനുമതി. ഓൺലൈൻ ടാക്സി സർവീസുകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനൊപ്പമാണ് വൻകിട സ്വകാര്യ ഓപ്പറേറ്റർമാർക്ക് സഹായകമാകുന്ന ഉത്തരവും കേന്ദ്രം പുറത്തിറക്കിയത്. ഓൺലൈൻ വഴിയിൽ വാടക ഈടാക്കി ഏതു തരം വാഹനങ്ങളും ഓടിക്കാൻ സാധിക്കും. അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്കാണ് ഇതിന് അനുമതി ലഭിക്കുക. കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ബസ് ട്രാൻസ്പോർട്ട് ഏജൻസികളുടെ കുത്തക തകർക്കുന്ന തീരുമാനമാണിത്.

പുതിയ നിയമം അനുസരിച്ച് അഗ്രഗേറ്റർ ലൈസൻസ് എടുക്കുന്ന ഓപ്പറേറ്റർമാർക്ക് ഏതു റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ നിയമത്തിന്റെ പിൻബലമില്ലാതെ മൊബൈൽ ആപ്പുകളും ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് സർവീസ് നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ഇനി നിയമവിധേയമായി സർവീസ് നടത്താൻ സാധിക്കും. എന്നാൽ ഇതിനായി ഇവർ അഞ്ച് വർഷത്തേയ്ക്ക് അഞ്ച് ലക്ഷം രൂപ ഫീസടച്ച് ലൈസൻസ് നേടേണ്ടി വരും.

വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രശ്നമുണ്ടെന്നു കണ്ടാൽ ലൈസൻസ് റദ്ദാക്കാനും സർക്കാരിന് സാധിക്കും.ബസ് ഓപ്പറേറ്റർമാർക്കും ജീവനക്കാർക്കും നിശ്ചിത യോഗ്യതകളും ശുപാർശ ചെയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന ക്ലാസുകൾ, ഇൻഷ്വറൻസ്, ആരോഗ്യ പരിശോധന തുടങ്ങിയവ നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ ബസ് റൂട്ട് പെർമിറ്റ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടും. സംസ്ഥാന സർക്കാരിൽ നിന്നോ ബന്ധപ്പെട്ട ഏജൻസിയിൽ നിന്നോ ലൈസൻസ് നേടുന്ന സ്ഥാപനത്തിന് നിയമവിധേയമായി ഏതു റൂട്ടിലും ടിക്കറ്റ് വെച്ച് സർവീസ് നടത്താനാകും. യൂബറിനു സമാനമായി ബസ് സർവീസ് നടത്തുന്ന അന്താരാഷ്ട്ര അഗ്രിഗേറ്ററായ ഫ്ലിക്സ്ബസ് ഇതിനോടകം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സമാനമായ സർവീസുകളുമായി ചില ഇന്ത്യൻ കമ്പനികളും രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP