Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൃശ്ശൂരിൽ സാഹിത്യകാരന് നേരെ ബിജെപി ആക്രമണം; നോവലിസ്റ്റ് മനോഹരൻ വി പേരകം ആക്രമണത്തിനിരയായത് രണ്ട് മാസം മുൻപ് നടന്ന സംഭവത്തിന്റെ പേരിൽ; ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് ഓർത്തു നോക്കൂ എന്ന് നോവലിസ്റ്റ്

തൃശ്ശൂരിൽ സാഹിത്യകാരന് നേരെ ബിജെപി ആക്രമണം; നോവലിസ്റ്റ് മനോഹരൻ വി പേരകം ആക്രമണത്തിനിരയായത് രണ്ട് മാസം മുൻപ് നടന്ന സംഭവത്തിന്റെ പേരിൽ; ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് ഓർത്തു നോക്കൂ എന്ന് നോവലിസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സാഹിത്യകാരന് നേരെ ബിജെപി ആക്രമണം. നോവലിസ്റ്റ് മനോഹരൻ വി പേരകമാണ്ബിജെപി പ്രവർത്തകരുടെ ക്രൂര മർ​ദ്ദനത്തിന് ഇരയായത്. തനിക്ക് മർദ്ദനമേറ്റ വിവരം മനോഹരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലും പങ്കുവെച്ചിട്ടുണ്ട്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് എസ്. ഹരീഷ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണെന്നും മനോഹരൻ ഫേസ്‌ബുക്ക് വഴി അറിയിച്ചു. പ്രദേശത്തെ പലിശക്കാരനും ഗുണ്ടയുമായ കളത്തിൽ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ മർദ്ദനമെന്ന് മനോഹരൻ പറയുന്നു. രണ്ട് മാസം മുൻപ് നടന്ന സംഭവത്തിന്റെ പേരിലാണ് മനോഹരനെതിരെ സംഘപരിവാർ പ്രവർത്തകർ ആക്രമണം നടത്തിയത്. അക്രമികളിലൊരാളുടെ മകന്റെ വിവാഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താൻ സുഹൃത്തുക്കൾക്ക് അയച്ച ജാഗ്രതാനിർദ്ദേശമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് മനോഹരൻ പറയുന്നു.

‘രണ്ടുമാസം മുമ്പ് ഇതിൽ ഒരാളുടെ മകന്റെ വിവാഹം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊഴുപ്പിച്ചുനടന്നപ്പോൾ അതിൽ പങ്കെടുത്ത ഒരാൾക്ക് പിറ്റേന്ന് കോവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്റെ മക്കളും ആ വീട്ടിൽ വിരുന്നിന് പോയിട്ടുണ്ടായിരുന്നു. അവിടെ വന്ന ഒരു സുഹൃത്തിന്, നിർഭാഗ്യവശാൽ പിറ്റേന്ന് കോവിഡ് പോസറ്റീവായ വിവരം മക്കൾ വീട്ടിൽ വന്ന് പറയുകയുണ്ടായി. ‘ആയതിനാൽ വിരുന്നിൽ പങ്കെടുത്ത സുഹൃത്തുക്കൾ ശ്രദ്ധിക്കുക’ എന്ന് ഞാനെന്റെ പല സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് മെസേജിടുകയുണ്ടായി. രണ്ടുമാസം മുൻപ് നടന്ന ഈ മെസേജിനെ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യലും മർദ്ദനവും.’ മനോഹരൻ പറഞ്ഞു.

ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാവുന്നതേയുള്ളൂ. എഴുത്തുകാരേയും കലാകാരന്മാരേയും വെട്ടിയൊതുക്കുന്ന ഇവർക്കെതിരെ സമൂഹ രോഷം ഉണരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മനോഹരൻ ഫേസ്‌ബുക്കിലെഴുതി.

മനോഹരന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

സുഹൃത്തുക്കളേ,
വായനക്കാരേ,
സഖാക്കളേ,
ഇന്നലെ ഞാൻ, എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മർദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. നെറ്റിയിലും മുഖത്തുമൊക്കെ ചോര പൊടിഞ്ഞു.പൊലീസ് കേസെടുത്തിട്ടുണ്ട്.
പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തിൽ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. എന്റെ കൗമാര കാലത്ത് എന്നെയും എന്റെ അച്ഛനേയും പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിക്താനുഭവമുള്ളതിനാൽ ഞാൻ ഈ ഗുണ്ടകളോട് മുപ്പത് / മുപ്പത്തഞ്ച് വർഷമായി യാതൊരടുപ്പവും കാണിക്കാറില്ല,സംസാരിക്കാറുമില്ല.ഇവരിൽ നിന്നാണ് എനിക്ക് മർദ്ദനമേറ്റത്.
രണ്ടുമാസം മുമ്പ് ഇതിൽ ഒരാളുടെ മകന്റെ വിവാഹം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊഴുപ്പിച്ചുനടന്നപ്പോൾ അതിൽ പങ്കെടുത്ത ഒരാൾക്ക് പിറ്റേന്ന് കോവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്റെ മക്കളും ആ വീട്ടിൽ വിരുന്നിന് പോയിട്ടുണ്ടായിരുന്നു. അവിടെ വന്ന ഒരു സുഹൃത്തിന്, നിർഭാഗ്യവശാൽ പിറ്റേന്ന് കോവിഡ് പോസറ്റീവായ വിവരം മക്കൾ വന്ന് വീട്ടിൽ പറയുകയുണ്ടായി. "ആയതിനാൽ വിരുന്നിൽ പങ്കെടുത്ത സുഹൃത്തുക്കൾ ശ്രദ്ധിക്കുക" എന്ന് ഞാനെന്റെ പല സുഹൃത്തുക്കൾക്കും വാട്സപ്പ് മെസേജിടുകയുണ്ടായി.
രണ്ടുമാസം മുൻപ് നടന്ന ഈ മെസേജിനെ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യലും മർദ്ദനവും.
എന്താടാ നീ ഞങ്ങളെക്കുറിച്ചെഴുതിയതെന്നും നിന്റെ വീട്ടുകാരെക്കുറിച്ചെഴുതടാ എന്നും അവർ പറഞ്ഞപ്പോൾ ഞാൻ, എന്റെ അനുഭവങ്ങളാണ് കൂടുതലും എഴുതുന്നതെന്നും നീയൊന്നും അത് വായിക്കാത്തത് എന്റെ കുറ്റമല്ലെന്നും ഞാൻ ഈ ഗുണ്ടകളുടെ ചോദ്യം ചെയ്യലിനിടക്ക് പറയുകയുണ്ടായി.
അതിന് നീയാരെടാ ഞങ്ങളെ നീയെന്ന് വിളിക്കാനെന്ന് ചോദിച്ചായി പിന്നത്തെ മർദ്ദനം. ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാവുന്നതേയുള്ളൂ.
ഒരക്ഷരം പോലും വായിക്കാത്ത ഈ മലിനമനസുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എഴുത്തുകാരേയും കലാകാരന്മാരേയും വെട്ടിയൊതുക്കുന്ന ഇവർക്കെതിരെ സമൂഹ രോഷം ഉണരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നഭ്യർത്ഥിച്ചുകൊണ്ട്
പ്രിയത്തിൽ,
മനോഹരൻ വി.പേരകം.

 

സുഹൃത്തുക്കളേ, വായനക്കാരേ, സഖാക്കളേ, ഇന്നലെ ഞാൻ, എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മർദ്ദനത്തിനിരയായി...

Posted by Manoharan Vperakam on Tuesday, December 1, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP