Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന് കേടായ ബിരിയാണി നൽകി എന്ന് ആരോപണം; സഹോദര ഭാര്യയെ യുവതി മർദ്ദിച്ച് കൊലപ്പെടുത്തി

മകന് കേടായ ബിരിയാണി നൽകി എന്ന് ആരോപണം; സഹോദര ഭാര്യയെ യുവതി മർദ്ദിച്ച് കൊലപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബിരിയാണിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 48കാരിയെ ഭർതൃസഹോദരി മർ​ദ്ദിച്ച് കൊലപ്പെടുത്തി. കൊൽക്കത്ത പട്ടുലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫർഗുനി ബസു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ ആർകിട്‌കെടായ ശർമിഷ്ട ബസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. സഹോദരന്റെ ഭാര്യയുണ്ടാക്കിയ ബിരിയാണി കഴിച്ച് മകൻ ഛർദ്ദിച്ചതിനെ തുടർന്നാണ് പ്രശ്‌നുമുണ്ടായത്. മകന് കേടായ ബിരിയാണി നൽകി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സഹോദര ഭാര്യയെ കട്ടിലിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവർ മർദ്ദനം നിർത്തിയത്.

ഭാര്യയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഭർത്താവാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തെ തുടർന്ന് ഹൃദയസ്തംഭനം കാരണമാണ് ഇവർ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശർമിഷ്ട ബസു സ്‌കിസോഫ്രീനിക് രോഗിയാണെന്ന് കുടുംബം പറയുന്നു. മരിച്ച സ്ത്രീയുടെ ഭർത്താവ് അരിന്ദം ബസു കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. നേരത്തെയും ഇവർ തമ്മിൽ സംഘട്ടനമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP