Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വണ്ണിയർ പ്രക്ഷോഭത്തിൽ അക്രമം; ചെന്നൈയ്ക്കും ചെങ്കൽപേട്ടിനുമിടയിൽ ഗതാഗതം സ്തംഭിച്ചു: ട്രെയിനിന് നേരെ കല്ലേറ്

വണ്ണിയർ പ്രക്ഷോഭത്തിൽ അക്രമം; ചെന്നൈയ്ക്കും ചെങ്കൽപേട്ടിനുമിടയിൽ ഗതാഗതം സ്തംഭിച്ചു: ട്രെയിനിന് നേരെ കല്ലേറ്

സ്വന്തം ലേഖകൻ

ചെന്നൈ: 20% പ്രത്യേക സംവരണം ആവശ്യപ്പെട്ട് നടത്തിയ വണ്ണിയർ പ്രക്ഷോഭത്തിൽ പരക്കെ അക്രമം. ചെന്നൈ അതിർത്തിയായ പെരിങ്കളത്തൂരിൽ പ്രതിഷേധക്കാർ ട്രെയിനിനു നേരെ കല്ലെറിഞ്ഞു. റെയിൽവേ ട്രാക്ക് ഉപരോധിക്കുന്നതിനിടെ സബേർബൻ ട്രെയിനു നേരെയാണു കല്ലേറുണ്ടായത്.പൊടുന്നനെ ട്രാക്കിലേക്കു വന്ന പ്രവർത്തകരെ കണ്ടു ലോക്കോപൈലറ്റ് ബ്രേക്കിട്ടതിനാൽ ദുരന്തം ഒഴിവായി. ആർക്കും പരുക്കില്ല.

വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും വണ്ണിയർ സമുദായത്തിന് 20% പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. ഇതിനു പിന്നാലെ പിഎംകെ യുവജന വിഭാഗം നേതാവ് അൻപുമണി രാംദാസുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു വണ്ണിയർ സംവരണമെന്ന മുദ്രാവാക്യവുമായി പിഎംകെ തെരുവിലിറങ്ങിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരമ്പര സംഘടിപ്പിക്കുമെന്നു പിഎംകെ സ്ഥാപകൻ എസ്. രാംദാസ് പ്രഖ്യാപിച്ചിരുന്നു.

റോഡ് ഉപരോധിച്ചതിനാൽ ചെന്നൈയ്ക്കും ചെങ്കൽപേട്ടിനുമിടയിൽ മൂന്ന് മണിക്കൂർ ഗതാഗതം സ്തംഭിച്ചു. പ്രത്യേക ക്വോട്ടയെന്ന ആവശ്യവുമായി രാംദാസ് 1980 ലാണു വണ്ണിയർ സംഘം രൂപീകരിച്ചത്. പിന്നീട് പിഎംകെയ്ക്കു രൂപം നൽകി. പാർട്ടി നിലവിൽ വന്നതിനു പിന്നാലെയുണ്ടായ പ്രക്ഷോഭത്തിൽ 21 പേരാണ് മരിച്ചത്. 20% സംവരണമുള്ള അതീവ പിന്നാക്ക വിഭാഗത്തിലാണ് (എംബിസി) നിലവിൽ വണ്ണിയർ സമുദായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP