Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ല; വൈറസിന്റെ കണ്ണി മുറിക്കുക എന്നതാണ് മുഖ്യലക്ഷ്യം; സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ സംഭവം വാക്‌സിന്റെ വരവിനെ തെല്ലും ബാധിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ല; വൈറസിന്റെ കണ്ണി മുറിക്കുക എന്നതാണ് മുഖ്യലക്ഷ്യം; സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ സംഭവം വാക്‌സിന്റെ വരവിനെ തെല്ലും ബാധിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൂണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ ലൈസൻസിനായി അപേക്ഷ നൽകുന്നതിന്റെ തിരക്കിലാണ്. അതിനിടെ പാർശ്വഫലങ്ങളുണ്ടെന്ന ചെന്നൈയിലെ വോളണ്ടിയറുടെ പരാതിയും. എന്നാൽ ഇതൊന്നും കോവിഡ് വാക്‌സിന്റെ വരവിനെ ബാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉറച്ച നിലപാട്. രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. വാക്‌സിൻ ഫലപ്രദമാണോ എന്നതിനെ ആശ്രയിച്ചിരിക്കും വാക്‌സിനേഷന്റെ തോത്.

രോഗ വ്യാപനത്തിന്റെ കണ്ണ് മുറിക്കുകയാണ് ലക്ഷ്യം.കുത്തിവയ്‌പ്പിലൂടെ ഉണ്ടാകാനിടയുള്ള പ്രതികൂല സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണു പരീക്ഷണത്തിനു മുൻപു സമ്മതപത്രത്തിൽ ഒപ്പിടുന്നത്. വിവിധ സ്ഥലങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കാനായി നൈതിക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർണായകമായ ഒരുജനവിഭാഗത്തിന് വാക്‌സിൻ നൽകുകയും വൈറസിന്റെ കണ്ണി മുറിയുകയും ചെയ്താൽമുഴുവൻ പേർക്കും വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഐസിഎംആർ ഡിജി ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

രാജ്യത്തെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് 3.72 ശതമാനമാണ്. ഒരു ദശലക്ഷത്തിൽ 211 കേസുകൾ മാത്രം.എല്ലാ വലിയ രാജ്യങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കേസുകൾ ഇന്ത്യയിലാണ്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർധിക്കുകയാണെന്നാണ്. ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. നവംബർ 11നും ഡിസംബർ ഒന്നിനും ഇടയിൽ പോസിറ്റീവ് നിരക്ക് 7.15 ശതമാനത്തിൽനിന്ന് 6.69 ശതമാനമായി. നവംബറിൽ ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തേക്കാൾ കവിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP