Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാസി അനുകൂല സംഘടനയായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രാലയം; പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്; നിരോധനം സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടതിന്

നാസി അനുകൂല സംഘടനയായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രാലയം; പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്; നിരോധനം സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടതിന്

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44ന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും കണ്ടുകെട്ടാൻ പതിമൂന്നോളം അംഗങ്ങളുടെ വീടുകളിലാണ് പൊലീസ് റെയ്ഡ് നടന്നത്. റെയ്ഡിൽ ആയുധങ്ങളും നാസി അനുകൂല ചിഹ്നങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

വോൾഫ് ബ്രിഗേഡ് 44 ജർമനിയിൽ നാസി സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇവരുടെ പേരിലെ 4 സൂചിപ്പിക്കുന്നത് അക്ഷരായലയിലെ 'ഡി'യാണെന്നും, അത് നാസി ക്രിമിനലും കമാൻഡറുമായിരുന്നു ഡിവിഷൻ ഡിർലെവാങ്കറിന്റെ നാമത്തിന്റെ ചുരുക്കമാണെന്നുമാണ് ജർമൻ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.

'സ്വതന്ത്രമായ സാമൂഹിക ജീവിതത്തിനും, അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി നിൽക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ദൃഢമായ തിരിച്ചടികൾ പ്രതീക്ഷിക്കുക. ഞങ്ങളുടെ രാജ്യത്ത് വിദ്വേഷം വിതക്കുന്നവർക്കും, നാസി ഭരണകൂടത്തെ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്ഥാനമില്ല' ജർമൻ ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ പറഞ്ഞു.

2016ലാണ് വോൾഫ് ബ്രിഗേഡ് 44 രൂപം കൊള്ളുന്നത്. ഇവർ അന്യായമായി ആയുധങ്ങൾ കൈവശം വെക്കുന്നതും തീവ്ര വലതുപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നതും ജർമനിയിൽ സ്ഥിരമായിരുന്നു. ഈ വർഷം തുടക്കത്തിൽ, കോംബാറ്റ് 18 , നോർഡാഡ്‌ലെർ എന്നിങ്ങനെ രണ്ട് തീവ്ര വലതുപക്ഷ സംഘങ്ങളെക്കൂടി ജർമനി നിരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP