Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി; ട്രൂഡോയുടെ പ്രസ്താവന വസ്തുത മനസിലാക്കാതെയെന്ന് ഇന്ത്യ; ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ തലയിടുന്ന അനാവശ്യ നീക്കമെന്നും വിദേശകാര്യമന്ത്രാലയം

കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി; ട്രൂഡോയുടെ പ്രസ്താവന വസ്തുത മനസിലാക്കാതെയെന്ന് ഇന്ത്യ; ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ തലയിടുന്ന അനാവശ്യ നീക്കമെന്നും വിദേശകാര്യമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ കർഷക പ്രതിഷേധത്തിൽ കർഷകർക്കനുകൂല പ്രസ്താവന നടത്തിയ പ്രതികരണം നടത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മറുപടിയുമായി ഇന്ത്യ. ട്രൂഡോയുടെ നിലപാടിനെ തള്ളുന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെത്. ഇന്ത്യയിലെ സാഹചര്യം ആശങ്കാകുലമാണെന്ന ട്രൂഡോയുടെ പ്രസ്താവന കാര്യങ്ങൾ ശരിക്കറിയാതെയും അനുചിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ തലയിടുന്ന അനാവശ്യ നീക്കമാണിത്. നയതന്ത്ര ചർച്ചകൾ രാഷ്ട്രീയ കാര്യത്തിനായി കൂട്ടിക്കുഴയ്ക്കരുതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സിഖ് ആത്മീയാചാര്യൻ ഗുരു നാനാക്കിന്റെ 551ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കവെയാണ് ട്രൂഡോ കർഷക പ്രതിഷേധത്തിൽ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ പ്രതികരിക്കുന്ന ആദ്യ ലോക നേതാവാണ് ട്രൂഡോ.കർഷക പ്രതിഷേധത്തിനോട് ഇന്ത്യൻ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യൻ ഭരണാധികാരികളെ അറിയിക്കുമെന്നും അ?ദ്ദേഹം വ്യക്തമാക്കി. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം?ഗത്തിനിടെ ആയിരുന്നു ട്രൂഡോ ഇന്ത്യയിലെ പോരാടുന്ന കർഷകർക്കൊപ്പമാണ് കാനയ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയത്.

'കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിത്', ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

സംഭാഷണത്തിലും-ചർച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതിയിൽ തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിന് ഒന്നിലധികം മാർഗങ്ങളിലൂടെ ഇന്ത്യൻ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ' ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ''നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങൾക്കറിയാം.,'' പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP