Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴക്കേസ്: ബിജു രമേശ് അപകീർത്തികരമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം; പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറം; വക്കീൽ നോട്ടീസ് അയച്ച് രമേശ് ചെന്നിത്തല

ബാർ കോഴക്കേസ്: ബിജു രമേശ് അപകീർത്തികരമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം; പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറം; വക്കീൽ നോട്ടീസ് അയച്ച് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജു രമേശ് തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. മുൻ പോസിക്യൂഷൻ ജനറൽ അഡ്വ.ടി. അസഫ് അലി മുഖാന്തിരമാണ് നോട്ടീസ് നൽകിയത്.

അരനൂറ്റാണ്ടായി നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാൽ പ്രസ്തുത പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ ആയും ക്രിമിനലായും കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.

ബാർ കോഴ കേസുമായി ബിജു രമേശ് നൽകിയ 164 സ്റ്റേറ്റ്‌മെന്റിനോടൊപ്പം ഹാജരാക്കിയ സിഡിയിലും തനിക്കെതിരേ ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിജു രമേശ് സമർപ്പിച്ച ഈ സി.ഡി. വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ബിജു രമേശ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്താവന അപകീർത്തികരമാണ്. ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP