Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്സിൻ വിവാദത്തിൽ വിശദീകരണവുമായി സിറം ഇൻസ്റ്റ്യൂട്ട്; വാക്സിൻ സ്വീകരിച്ചതുകൊണ്ടല്ല ചെന്നൈ സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്; കോവിഷീൽഡ് വാക്‌സിൻ രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്സിൻ വിവാദത്തിൽ വിശദീകരണവുമായി സിറം ഇൻസ്റ്റ്യൂട്ട്; വാക്സിൻ സ്വീകരിച്ചതുകൊണ്ടല്ല ചെന്നൈ സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്; കോവിഷീൽഡ് വാക്‌സിൻ രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്

മറുനാടൻ ഡെസ്‌ക്‌

പുണെ: പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായ ചെന്നൈ സ്വദേശിക്ക് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി ആരോപണത്തിൽ വിശദീകരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ. കോവിഷീൽഡ് വാക്‌സിൻ സുരക്ഷിതവും രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെയാണ് വാക്സിൻ നിർമ്മിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ചത്. വാക്‌സിൻ ട്രയലിൽ പങ്കാളിയായ ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്‌നം അങ്ങേയറ്റം നിർഭാഗ്യകരമായിപ്പോയെന്ന് അഭിപ്രായപ്പെട്ട സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അതിന് കാരണം വാക്‌സിൻ സ്വീകരിച്ചതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മാർഗനിർദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് തങ്ങൾ ക്ലിനിക്കൽ ട്രയലുകൾ നടത്തിയതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയും നടത്തിയ പരിശോധനയിൽ വാക്‌സിൻ ട്രയലുമായി ബന്ധപ്പെട്ടല്ല ആരോഗ്യപ്രശ്‌നമുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ സുരക്ഷിതമാണൈന്നും ഫലപ്രദമാണെന്നും തെളിയിക്കപ്പെടുന്നത് വരെ വ്യാപക ഉപയോഗത്തിനായി വാക്‌സിൻ ലഭ്യമാക്കില്ലെന്ന് തങ്ങൾ ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നതായും സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു.

കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് പരീക്ഷണത്തിൽ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് ആരോപിച്ചത്. ഈ സാഹചര്യത്തിൽ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിനാണ് ഇയാൾ കോവിഡ് വാക്സിനെടുക്കുന്നത്.

കോവിഷീൽഡ് വാക്സിന്റെ നിർമ്മാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുതതത്.

പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയറുടെ നിർദ്ദേശ പ്രകാരം ഐസിഎംആർ ഡയറക്ടർ ജനറൽ, ഡിജിസിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിരുന്നു.ആസ്ട്രസെനക്ക സിഇഒ, പ്രൊഫസർ ആൻഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്രാ ഹയർ എഡ്യൂട്ടേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാൻസ്ലർ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് കഴിയുന്നത് അതിനാൽ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നൽകണമെന്നായിരുന്നു പരാതിക്കാരൻ ആവശ്യപ്പെട്ടത്.ഈ പശ്ചാത്തലത്തിലാണ് കോവിഷീൽഡ് വാക്‌സിൻ സുരക്ഷിതമാണെന്നും സന്നദ്ധപ്രവർത്തകന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത് വാക്‌സിൻ എടുത്തതുകൊണ്ടല്ലെന്നും വ്യക്തമാക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ രംഗത്തെത്തിയത്.

അതേസമയം സങ്കീർണതകളുടെയും വാക്‌സിനേഷനുമായി ബന്ധപ്പെട്ടുയർന്ന തെറ്റിദ്ധാരണകളും കണക്കിലെടുത്ത് കമ്പനിയുടെ സത്കീർത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെന്നൈ സ്വദേശിക്കെതിരേ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കമ്പനിക്കുണ്ടായ മാനഹാനിയിൽ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP