Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന വട്ടാണെന്ന് പറഞ്ഞ ഐസക്ക് ഒടുവിൽ ഒറ്റപ്പെട്ടു; ധനമന്ത്രിയുടെ നിലപാട് തള്ളി സിപിഎം; നേതാക്കൾ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; ചില പ്രതികരണങ്ങൾ ദുർവ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു; വിവാദം അവസാനിപ്പിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഐസക്കിന്റെ അതൃപ്തി വകവയ്ക്കാതെ

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന വട്ടാണെന്ന് പറഞ്ഞ ഐസക്ക് ഒടുവിൽ ഒറ്റപ്പെട്ടു; ധനമന്ത്രിയുടെ നിലപാട് തള്ളി സിപിഎം; നേതാക്കൾ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; ചില പ്രതികരണങ്ങൾ ദുർവ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു; വിവാദം അവസാനിപ്പിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഐസക്കിന്റെ അതൃപ്തി വകവയ്ക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതാക്കളിൽനിന്നുണ്ടായ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന വട്ടാണെന്നും മറ്റുമുള്ള ഐസക്കിന്റെ പരാമർശം അതിരുകടന്നതായിരുന്നു എന്നാണ് പാർട്ടി വിലിയിരുത്തിയത്.

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിലും സർക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടണ്ടെന്നും പ്രസ്താവനയിൽ സിപിഎം ചൂണ്ടിക്കാട്ടി.

വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാർന്ന സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാൽ, അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.

കേരളത്തിലെ എൽഡിഎഫ് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളതതെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

പാർട്ടിയും, എൽഡിഎഫും ഒറ്റക്കെട്ടാണെന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും നേതൃത്വം വ്യക്തമാക്കി.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വിവാദം അവസാനിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. അതേസമയം, സിപിഎം സെക്രട്ടേറിയറ്റിലും മന്ത്രി തോമസ് ഐസക് തന്റെ അതൃപ്തി അറിയിച്ചു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് മന്ത്രി അറിയണമായിരുന്നുവെന്ന് ഐസക് പറഞ്ഞു.

നേരത്തെ, കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു. ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. വകുപ്പ് മന്ത്രി അറിയണമെന്ന് നിർബന്ധമില്ല, അത് മന്ത്രിമാരെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP