Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാര്യങ്ങൾ കൈവിട്ട് പോയേക്കും; സ്ഥാനാർത്ഥികൾ അതീവശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ, തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്നും മന്ത്രി

കാര്യങ്ങൾ കൈവിട്ട് പോയേക്കും; സ്ഥാനാർത്ഥികൾ അതീവശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ, തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്നും മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് വ്യാപനം കൂടുമോയെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വോട്ട് ചോദിച്ചിറങ്ങുന്ന സ്ഥാനാർത്ഥികൾ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

എല്ലാ പാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 34,689 സാമ്പിളുകൾ പരിശോധിച്ചതിൽ 3382 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6055 പേരുടെ ഫലം നെഗറ്റീവായി. 21 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2244 ആയെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP