Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐഎസ്എല്ലിൽ കരുത്തരായ നോർത്ത് ഈസ്റ്റിന് വീണ്ടും സമനിലക്കുരുക്ക്; പന്തടക്കത്തിൽ മുന്നിലെത്തിയിട്ടും 'ഹോം മാച്ചിൽ' ജയം നേടാനാവാതെ ഗോവ; കളിക്കിടെ പരിശീലകരുടെ വാക്കുതർക്കം; നാളെ മുംബൈ - ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എല്ലിൽ കരുത്തരായ നോർത്ത് ഈസ്റ്റിന് വീണ്ടും സമനിലക്കുരുക്ക്; പന്തടക്കത്തിൽ മുന്നിലെത്തിയിട്ടും 'ഹോം മാച്ചിൽ' ജയം നേടാനാവാതെ ഗോവ; കളിക്കിടെ പരിശീലകരുടെ വാക്കുതർക്കം; നാളെ മുംബൈ - ഈസ്റ്റ് ബംഗാൾ പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടത്തിൽ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. നോർത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്‌കോർ ചെയ്തപ്പോൾ ഗോവയ്ക്കായി ഇഗോർ അംഗുളോ ഗോൾ മടക്കി.

പാസിങ് ഗെയ്മുകളിൽ പ്രാവീണ്യം തെളിയിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റവുമായാണ് തുടങ്ങിയത്. നോർത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും മറു തലക്കൽ ഇഗോൾ ആംഗുലുവും. ബ്രണ്ടൻ ഫെർണാണ്ടസിന്റെയും എഡു ബഡിയയുടെയും അളന്നു മുറിച്ചുള്ള പാസിൽ നോർത്ത് ഈസ്റ്റ് ഗോൾ മുഖം പലതവണ വിറക്കപ്പെട്ടു. എന്നാൽ, ആദ്യ ഗോൾ നേടിയത് നോർത്ത് ഈസ്റ്റാണ്. ഇദ്രീസ സില്ലയെ ഇവാൻ ഗെറീഡോ വീഴ്‌ത്തിയതിന് റഫറിയുടെ വിസിൽ. കിക്കെടുത്ത സില്ല (40) അനായാസം ഗോളാക്കുകയും ചെയ്തു.

ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച ഗോവ മൂന്നുമിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ വലതുവിങ്ങിൽ നിന്നുള്ള ക്രോസ് രണ്ടു പ്രതിരോധ നിരക്കാരെ സാക്ഷിയാക്കി ഇഗോൾ അംഗുലോ (43) വഴിതരിച്ചുവിടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയ്ക്ക് ഒന്നും ചെയ്യാനായില്ല. ആദ്യ പകുതിയിൽ സ്‌കോർ ചെയ്ത അംഗുളോ ഹെഡ്ഡറിലൂടെ വീണ്ടും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും അത് പോസ്റ്റിനുമുകളിലൂടെ പറന്നു. 78-ാം മിനിട്ടിൽ ഇരുടീമിലെയും പരിശീലകർ തമ്മിൽ വാക്കുതർക്കമുണ്ടായത് കളിയുടെ ആവേശത്തെ ബാധിച്ചു. 80-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ മഷാഡോ കിടിലൻ ലോങ് റേഞ്ചർ എടുത്തെങ്കിലും ഗോളി അത് തട്ടിയകറ്റി. 83-ാം മിനിട്ടിൽ നോഗുവെരയുടെ ഒരു കിടിലൻ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചു. മത്സരത്തിന്റെ 75 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഗോവക്ക് വച്ചിട്ടും ഗോവക്ക് ജയിക്കാനായില്ല.

നോർത്ത് ഈസ്റ്റിന്റെ നായകൻ ലാലെങ്മാവിയയാണ് കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന നേട്ടം താരം ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു

രണ്ടു സമനിലയും തോൽവിയുമുള്ള ഗോവ രണ്ടു പോയന്റുമായി ഏഴാം സ്ഥാനത്താണ്. അഞ്ചു പോയന്റുള്ള നോർത്ത് ഈസ്റ്റ് രണ്ടാമതാണ്. ആദ്യ ജയം തേടിയാണ് എഫ്.സി ഗോവ കളത്തിലിറങ്ങിയത്. പ്രഥമ മത്സരത്തിൽ ബംഗളൂരുവിനോട് സമനിലയും രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് തോൽക്കുകയും ചെയ്ത ഗോവക്ക് തിരിച്ചുവരവ് അനിവാര്യമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP