Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമക്ക് നേരേ കരി ഓയിൽ ആക്രമണം; പാലൊഴിച്ച് പ്രതിമ ശുദ്ധീകരിച്ച് കോൺ​ഗ്രസ് പ്രവർത്തകർ

മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമക്ക് നേരേ കരി ഓയിൽ ആക്രമണം; പാലൊഴിച്ച് പ്രതിമ ശുദ്ധീകരിച്ച് കോൺ​ഗ്രസ് പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

വാരാണസി: മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമയിൽ കരി ഓയിൽ ഒഴിച്ചു. വാരാണസിയിൽ സ്ഥാപിച്ചിരുന്ന പ്രതിമക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടം പ്രതിമ വൃത്തിയാക്കി. വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ശുദ്ധീകരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനദിവസം തന്നെയായിരുന്നു രാജീവ് ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഉദ്യേഗസ്ഥരെല്ലാം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി തിരക്കിലാണെന്നും പ്രതിമയിൽ കരിഓയിൽ ഒഴിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP