Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധു വരന്മാർ വിവാഹത്തിന് മുമ്പ് മതവും വരുമാനവും നിർബന്ധമായി രേഖപ്പെടുത്തണം; അസമിൽ വിവാഹ നിയമം പുതുക്കാനുറച്ച് ബിജെപി സർക്കാർ; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടെന്ന് വിശദീകരണം; പുതിയ നീക്കം ലൗ ജിഹാദിനെതിരെ ബിജെപി സർക്കാരുകൾ നിയമനിർമ്മാണം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ

വധു വരന്മാർ വിവാഹത്തിന് മുമ്പ് മതവും വരുമാനവും നിർബന്ധമായി രേഖപ്പെടുത്തണം; അസമിൽ വിവാഹ നിയമം പുതുക്കാനുറച്ച് ബിജെപി സർക്കാർ; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടെന്ന് വിശദീകരണം; പുതിയ നീക്കം ലൗ ജിഹാദിനെതിരെ ബിജെപി സർക്കാരുകൾ നിയമനിർമ്മാണം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: അസമിൽ വിവാഹ നിയമങ്ങളിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. വധുവിന്റെയും വരന്റെയും മതവും വരുമാനവും വിവാഹത്തിന് മുമ്പ് നിർബന്ധമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അസം സർക്കാരിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണമെന്ന് അസം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ പറഞ്ഞു. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടപ്പാക്കിയ നിയമനിർമ്മാണമല്ല പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ വ്യവസ്ഥയിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും പാസാക്കിയ വിവാഹനിയമത്തിന്റെ ചില ഘടകങ്ങൾ ഉണ്ടായിരിക്കും. വധുവിന്റെയും വരന്റെയും മതം പരസ്യമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ മതത്തെപ്പറ്റി സുതാര്യത സൃഷ്ടിക്കാനാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. അതിന് നിയമസാധുത നൽകാനാണ് സർക്കാർ മേൽനോട്ടം നൽകുന്നതെന്നും ബിശ്വ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരെ മതം വെളിപ്പെടുത്തേണ്ടതായുണ്ട്. മതം വെളിപ്പെടുത്താതിരിക്കാൻ കഴിയില്ല. എന്നാൽ ഇതൊരിക്കലും ലൗ ജിഹാദിനെതിരെയുള്ള നിയമമല്ല. ഭാര്യയും ഭർത്താവും തമ്മിൽ സുതാര്യതയില്ലെങ്കിൽ അവരുടെ ജീവിതത്തിൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാൽ ഇരുവരുടെയും എല്ലാ കാര്യങ്ങളും പരസ്പരം വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മതം, ജോലി, എത്രയാണ് വരുമാനം, കുടുംബത്തിന്റെ മത പശ്ചാത്തലം, ബിസിനസ്സ് തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണം. ഇതിലൂടെ തന്റെ പങ്കാളി എന്തെങ്കിലും തെറ്റായ ബിസിനസിൽ ഏർപ്പെടുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്താനാകുമെന്നും മന്ത്രി ബിശ്വ ചൂണ്ടിക്കാട്ടി.

അതേസമയം ലൗ ജിഹാദിനെതിരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ചർച്ചകൾ ചൂടുപിടിച്ച് നടക്കുകയാണ്. ' ലൗ ജിഹാദ്' തടയാൻ എന്ന പേരിൽ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ ആനന്ദി ബെൻ പട്ടേൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓഡിനൻസ് നാലു ദിവസം മുൻപാണ് ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഓർഡിനൻസ് പ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവർത്തനം നടത്തിയാൽ ആ വിവാഹത്തെ അസാധുവായി പരിഗണിക്കും. വിവാഹ ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ കളക്ടർക്ക് അപേക്ഷ നൽകേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP