Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യയുടെ ആഡംബര ജീവിതത്തിനായി ബൈക്ക് മോഷ്ടാവായി; ഡയമണ്ട് തൊഴിലാളിയായിരുന്ന യുവാവ് പൊലീസ് പിടിയിലായത് ഇങ്ങനെ

ഭാര്യയുടെ ആഡംബര ജീവിതത്തിനായി ബൈക്ക് മോഷ്ടാവായി; ഡയമണ്ട് തൊഴിലാളിയായിരുന്ന യുവാവ് പൊലീസ് പിടിയിലായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സൂറത്ത്: ഭാര്യയുടെ ആഡംബര ജീവിതത്തിനായി ബൈക്ക് മോഷ്ടാവാകേണ്ടി വന്ന യുവാവ് പൊലീസ് പിടിയിലായി. ​ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഡയമണ്ട് തൊഴിലാളിയായിരുന്ന ഭൽവന്ദ് ചൗഹാൻ എന്നയാളാണ അറസ്റ്റിലായത്. ലോക് ഡൗൺ സമയത്ത് ജോലി നഷ്ടമായതോടെയാണ് ഇയാൾ ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞത്.

മെച്ചപ്പെട്ട ജീവിതം ഭാര്യ ആഗ്രഹിച്ചതിനെ തുടർന്നാണ് ഡയമണ്ട് തൊഴിലാളിയായിരുന്ന യുവാവ് ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞത്. എന്നാൽ, അധികം താമസിയാതെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രൻ സ്വദേശിയായ ഭൽവന്ദ് ചൗഹാനെ ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഭാര്യയുടെ മൂത്ത സഹോദരി ആഡംബര ജീവിതം നയിച്ചിരുന്നതിൽ ചൗഹാന്റെ ഭാര്യ അസൂയപ്പെട്ടിരുന്നു.

ചൗഹാൻ 15,000 മുതൽ 20,000 രൂപ വരെ സമ്പാദിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് ചൗഹാന് ജോലി നഷ്ടപ്പെട്ടു. ആവശ്യത്തിന് പണം സമ്പാദിക്കാൻ കഴിയാതിരുന്നതിനാൽ ചൗഹാൻ മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. കപോദര, വരച്ച, അമ്രോളി, കതർഗാം എന്നിവിടങ്ങളിൽ നിന്ന് 30 ഓളം ഇരുചക്ര വാഹനങ്ങൾ ചൗഹാൻ മോഷ്ടിച്ചു. അറസ്റ്റു ചെയ്തതിന് ശേഷം ചൗഹാനിൽ നിന്ന് മോഷ്ടിച്ച വാഹനങ്ങളെല്ലാം പൊലീസ് പിടിച്ചെടുത്തു.

ഷോപ്പിങ് കോപ്ലക്സുകളുടെ പാർക്കിങ് സ്ഥലങ്ങളിൽ ഇരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കാനാണ് പ്രതി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഡയമണ്ട് യൂണിറ്റിൽ ജോലി ചെയ്തിരുന്നതിനാൽ ജീവനക്കാരുടെ ജോലി സമയം ചൗഹാന് അറിയാമെന്ന് ക്രൈംബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP