Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കോവിഡ് തടയുമെന്ന പ്രചരണം; എം.ജി ശ്രീകുമാറും ഭാര്യയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്സൂൾ കേരള; കൊറോണ വ്യാപന കാലത്തെ മരുന്ന് വ്യാപാര തന്ത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കോവിഡ് തടയുമെന്ന പ്രചരണം; എം.ജി ശ്രീകുമാറും ഭാര്യയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്സൂൾ കേരള; കൊറോണ വ്യാപന കാലത്തെ മരുന്ന് വ്യാപാര തന്ത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചാൽ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തിൽ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂൾ കേരള (ക്യാംപെയ്ൻ എഗെയ്ൻസ്റ്റ് സ്യൂഡോ സയൻസ് ആൻഡ് എത്തിക്‌സ്) കൂട്ടായ്മ ആരോപിച്ചു.

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചതിനാൽ ഇതുവരെ കോവിഡ് പോസിറ്റീവായില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ഒരു വീഡിയോയിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങളെ പരിശോധിക്കുന്ന ഡോക്ടർമാരും ഇക്കാര്യത്തിൽ അത്ഭുതപ്പെട്ടെന്നും ഇരുവരും പറയുന്നു. പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചപ്പോൾ ഉന്മേഷം കൂടിയെന്നും രക്തപരിശോധനയിൽ എല്ലാം നോർമലായിരുന്നെന്നും എം.ജി ശ്രീകുമാറും ഭാര്യയും വീഡിയോയിൽ പറയുന്നുണ്ട്.

വിഷയത്തിൽ രൂക്ഷവിമർശനമാണ് ഇരുവർക്കുമെതിരെ ക്യാപ്‌സൂൾ കേരള കൂട്ടായ്മ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചത്. എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകൾ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടർമാർ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂൾ കേരള ആവശ്യപ്പെട്ടു.

ലോകത്തിന്നുവരെ ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്‌സൂൾ കേരള പറയുന്നു. ഫുഡ് സപ്ലിമെന്റ്റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആൻഡ് സേഫ്റ്റി റെഗുലഷൻസ് ആക്ട് 2011 അനുസരിച്ചും ഡി.എം.ആർ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണെന്നും ക്യാപ്‌സൂൾ കേരള ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ ആക്ടിൽ നിന്ന് സെലിബ്രിറ്റികളെ ഒഴിവാക്കിയിട്ടില്ല. പുതിയ ഭേദഗതി നിലവിൽ വരുന്ന മുറയ്ക്ക് സെലിബ്രിറ്റി ഇത്തരം വ്യാജപ്രസ്താവം നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം സെലിബ്രിറ്റി തന്നെ എടുക്കേണ്ടിവരുമെന്നും ക്യാപ്സൂൾ കേരള ചൂണ്ടിക്കാട്ടുന്നു.

രണ്ടുപേർക്കും രക്തത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായെന്നും അത് തങ്ങളെ അതിശയിപ്പിച്ചെന്നും വീഡിയോയിൽ പറയുന്നു. എന്തെല്ലാം ടെസ്റ്റുകൾ ആണ് ഇമ്യൂണിറ്റി വർധിപ്പിക്കുന്നതിന് തെളിവ്? എന്തുകൊണ്ട് അത് വെളിപ്പെടുത്തുന്നില്ല? ഏതെല്ലാം ഡോക്ടർമാരെയാണ് അതിശയിപ്പിച്ചത്? പറയാമായിരുന്നില്ലേ? ഡോക്ടർമാർക്ക് കോൺഫിഡൻഷ്യലിറ്റി പ്രശ്‌നമില്ല; രോഗികളുടെ മാത്രം പ്രിവിലേജ് ആണത്. ഇതെല്ലാം 100% വ്യാജപ്രസ്താവങ്ങളാണ്. കേരളത്തിലിപ്പോഴും കോവിഡ് ബാധ 2% താഴെമാത്രമല്ലേയുള്ളു. രോഗം വന്നവരേക്കാൾ അമ്പത്തിരട്ടി പേർക്ക് വന്നിട്ടില്ല. ആ നിലയ്ക്ക് രോഗം വരാതിരിക്കാനുള്ള സാധ്യതയല്ലേ ഏറെ? അപ്പോൾ ഈ ബൂസ്റ്റർ എന്ത് മെച്ചമാണ് ഉണ്ടാക്കുക എന്ന് പറയാൻ സെലിബ്രിറ്റിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണോ പറയുന്നതെന്നും ക്യാപ്സൂൾ കേരള ചോദിക്കുന്നു

നിങ്ങൾ വാങ്ങിക്കഴിക്കുക. എന്നാൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല എന്ന് പറയുന്നത ഡിസ്‌ക്‌ളൈമർ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്ത് നൈതികതയാണ് ഉത്പന്നം നല്ലതാണെന്നും അതിന്റെ ദൂഷ്യങ്ങൾ നിങ്ങൾക്കുണ്ടായാൽ ഞങ്ങൾക്കൊന്നുമില്ലെന്നും പറയുന്നതിൽ? ഫുഡ് സപ്ലിമെന്റ്റ് ആണെന്നറിഞ്ഞിട്ടും തെളിവില്ലാത്തതും രക്തം പരിശോധിച്ചിട്ടും തെളിവ് പുറത്തുപറയാത്തതുമായ അവകാശവാദങ്ങൾ പറയുന്നതും നൈതികതക്ക് വിരുദ്ധമല്ലേ?

വെറും ഒരു വർഷം മാത്രമായ സ്ഥാപനമാണ് പരബ്രഹ്മ, ആലപ്പുഴ. അവർക്ക് ഇത്തരം ഒരു ഉത്പന്നം കണ്ടെത്തി പരീക്ഷണങ്ങൾ നടത്തി വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്ന് സെലിബ്രിറ്റികൾ എങ്ങനെ ഉറപ്പാക്കിയെന്നും ക്യാപ്‌സൂൾ കേരള ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഈ കോവിഡ് കാലത്ത് സെലിബ്രിറ്റികൾ പറയുന്ന വ്യാജ പ്രസ്താവനകൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പും ഫേസ്‌ബുക്കിലൂടെ ക്യാപ്‌സൂൾ കേരള പങ്കുവയ്ക്കുന്നുണ്ട്.

*പിന്നെയും, പിന്നെയും* കർമ്മ ന്യൂസ് പ്രോഗ്രാമിൽ ശ്രീ എം ജി ശ്രീകുമാർ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർ ഇമ്മ്യൂണിറ്റി...

Posted by Capsule Kerala on Sunday, November 29, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP