Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്ക് പുതിയ സെക്രട്ടറി ജനറൽ; ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഹുസൈൻ ഇബ്രാഹീം ത്വാഹ ചുമതലയേറ്റു

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്ക് പുതിയ സെക്രട്ടറി ജനറൽ; ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഹുസൈൻ ഇബ്രാഹീം ത്വാഹ ചുമതലയേറ്റു

മറുനാടൻ ഡെസ്‌ക്‌

നിയാം: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർ​ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ ( ഒ.ഐ.സി)യുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈൻ ഇബ്രാഹീം ത്വാഹയെ തെരഞ്ഞെടുത്തു. നൈജീരിയൻ തലസ്ഥാനമായ നിയാമിൽ നടന്ന ഒ.ഐ.സി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സെഷൻ യോഗത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഹുസൈൻ ഇബ്രാഹീം സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. 

69കാരനായ ഹുസൈൻ ഇബ്രാഹീം ഛാഡിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളർന്നത്. നിരവധിതവണ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ അംബാസഡറായിട്ടുണ്ട്. വിദേശകാര്യ മന്തിയടക്കമുള്ള ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദിച്ചു. ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയെട്ടയെന്നും ആശംസിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP