Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ ബിജെപി എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു; കിരൺ മഹേശ്വരി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

രാജസ്ഥാനിൽ ബിജെപി എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു; കിരൺ മഹേശ്വരി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജസ്ഥാനിൽ കോവിഡ് ബാധിച്ച് ബിജെപി. എംഎൽഎ. മരിച്ചു. രാജസമന്ദ് എംഎൽഎ. കിരൺ മഹേശ്വരി(59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം. കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ കിരൺ ചികിത്സയിലായിരുന്നു. രാജസമന്ദ് മണ്ഡലത്തിൽനിന്ന് മൂന്നു തവണ കിരൺ വിജയിച്ചിട്ടുണ്ട്.

ലോക്‌സഭ സ്പീക്കർ ഓം ബിർള, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്, രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി തുടങ്ങിയവർ കിരൺ മഹേശ്വരിയുടെ മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP