Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ 12-ന്

ഷിക്കാഗോ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ 12-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബർ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ വച്ച് കോവിഡ് 19-ന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നു.

സമ്മേളനത്തിന്റെ പ്രാരംഭമായി പ്രാർത്ഥനാശുശ്രൂഷകളും തുടർന്ന് പൊതുസമ്മേളനവും, നയന മനോഹരങ്ങളായ റെക്കോർഡ് ചെയ്യപ്പെട്ട വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. എക്യൂമെനിക്കൽ കൗൺസിലിന്റെ രക്ഷാധികാരികളായ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും, മാർ ജോയി ആലപ്പാട്ട് പിതാവും ക്രിസ്മസ് സന്ദേശങ്ങൾ നൽകും.

ആഘോഷങ്ങളുടെ നടത്തിപ്പിനായി റവ. ഷിബി വർഗീസ് (ചെയർമാൻ), ബഞ്ചമിൻ തോമസ് (ജനറൽ കൺവീനർ), പ്രേംജിത്ത് വല്യം (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരും കൂടാതെ 25 അംഗങ്ങൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

റവ.ഫാ. ഹാം ജോസഫ് (പ്രസിഡന്റ്), റവ.ഡോ. ഭാനു സാമുവേൽ (വൈസ് പ്രസിഡന്റ്), ആന്റോ കവലയ്ക്കൽ (സെക്രട്ടറി), ഏലിയാമ്മ പുന്നൂസ് (ജോ. സെക്രട്ടറി), ഏബ്രഹാം വർഗീസ് ഷിബു (ട്രഷറർ) എന്നിവർ എക്യൂമെനിക്കൽ കൗൺസിലിന് നേതൃത്വം നൽകുന്നു.

ഈ ആഘോഷപരിപാടികൾ കെവിടിവി ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. (kvtv.comlive). ആഘോഷപരിപാടികളിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കൗൺസിൽ ചുമതലക്കാർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഹാം ജോസഫ് (708 856 7490), റവ. ഷിബി വർഗീസ് (847 321 5464), ആന്റോ കവലയ്ക്കൽ (630 666 7310), ബഞ്ചമിൻ തോമസ് (847 529 4600).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP