Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തിൽപ്പെട്ടയാൾക്കും ഞങ്ങൾ ടിക്കറ്റ് നൽകും; പക്ഷേ മുസ്ലിംകൾക്ക് ഉറപ്പായും നൽകില്ല'; വർ​ഗീയ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി മന്ത്രി

ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തിൽപ്പെട്ടയാൾക്കും ഞങ്ങൾ ടിക്കറ്റ് നൽകും; പക്ഷേ മുസ്ലിംകൾക്ക് ഉറപ്പായും നൽകില്ല'; വർ​ഗീയ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ബെൽഗാവി: വീണ്ടും വർ​ഗീയ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി നേതാവും മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംങ്ങൾക്ക് സീറ്റ് നൽകില്ലെന്നായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബെൽഗാവി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ വർഗീയ പരാമർശം. ' ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണർ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തിൽപ്പെട്ടയാൾക്കും ഞങ്ങൾ ടിക്കറ്റ് നൽകും, പക്ഷേ മുസ്ലിംകൾക്ക് ഉറപ്പായും നൽകില്ല'- ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബെൽഗാവി ഹിന്ദുത്വത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ മുസ്ലിംകൾക്ക് സീറ്റ് നൽകുന്നതിനെ കുറിച്ച് ചോദ്യം പോലും ഉയരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുത്വ പ്രചാരകർക്ക് മാത്രമേ ബിജെപി ടിക്കറ്റ് നൽകുള്ളുവെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ബൽഗാവിയിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെയും വർഗീയ പരാമർശങ്ങൾ നടത്തിയതിനാൽ കുപ്രസിദ്ധനാണ് ഈശ്വരപ്പ. ഏപ്രിലിൽ പാർട്ടിയിൽ വിശ്വസിക്കാത്ത മുസ്ലിംകൾക്ക് ബിജെപി സീറ്റ് നൽകില്ലെന്നുള്ള ഈശ്വരപ്പയുടെ പ്രതികരണം വിവാദമായിരുന്നു. കർണാടകയിലെ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP