Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ കാറിന് തീപിടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാർ പൂർണമായും കത്തിനശിച്ചു

മറുനാടൻ ഡെസ്‌ക്‌

ബഹ്‌റൈൻ: ഞായറാഴ്ച നടന്ന ബഹ്‌റൈൻ ഗ്രാൻപ്രീക്കിടെ അപകടത്തിൽപ്പെട്ട് തീപിടിച്ച കാറിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ.

മത്സരത്തിനിടെ ഹാസ് ഫെരാരിയുടെ ഡ്രൈവർ റൊമൻ റോഷാനിന്റെ കാറാണ് അപകടത്തിൽപ്പെട്ട് കത്തിയത്. തീയിൽപ്പെട്ട് നിമിഷങ്ങൾക്കകം കാർ പൂർണമായും കത്തിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മത്സരത്തിന്റെ ഓപ്പണിങ് ലാപ്പിൽ തന്നെയായിരുന്നു അപകടം. ഓട്ടത്തിനിടെ ട്രാക്കിൽനിന്ന് തെറ്റി കാർ ബാരിയറിൽ ഇടിച്ച് രണ്ടായി ചിതറി. കണ്ണടച്ചുതുറക്കുംമുമ്പ് കാറിനെ തീ വിഴുങ്ങി. അപകടത്തിൽ കാറിന്റെ ഇന്ധന ടാങ്ക് തകർന്നിരുന്നു. ഇതാണ് തീപിടിക്കാൻ ഇടയാക്കിയത്.

ഉടൻ കാറിനുപുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാൽ റൊമൻ റോഷാനിന്റെ ജീവൻ രക്ഷപ്പെട്ടു. സ്വിറ്റ്‌സർലൻഡുകാരനായ ഡ്രൈവർക്ക് ഉടൻ വൈദ്യസഹായം നൽകി. താരത്തിന്റെ നില അശങ്കാജനകമല്ലെന്നും ചെറിയ പൊള്ളൽ മാത്രമാണ് ഉള്ളതെന്നുമാണ് റിപ്പോർട്ട്. ഫോർമുല വണ്ണിൽ അടുത്തിടെ അവതരിപ്പിച്ച ആധുനിക സുരക്ഷാസംവിധാനങ്ങളാണ് ജീവൻ രക്ഷിച്ചത്. മത്സരത്തിൽ ലൂയി ഹാമിൽട്ടൺ ജേതാവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP