Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളെ പ്രലോഭിപിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു; മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ്

മകളെ പ്രലോഭിപിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു; മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: ശനിയാഴ്ച ഉത്തർ പ്രദേശിൽ പ്രാബല്യത്തിൽവന്ന മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. ഉവൈസ് അഹമ്മദ് എന്നയാൾ മകളെ വശീകരിച്ച് മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് ഷരീഫ്‌നഗർ സ്വദേശിയായ ടിക്കാറാം നൽകിയ പരാതിയിലാണ് ആദ്യത്തെ കേസ്. ബറേലിയിലെ ദേവർനിയൻ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർചെയ്തത്. ഐ.പി.സി.യിലെ വകുപ്പുകൾ പ്രകാരവും പുതിയ നിയമപ്രകാരവുമാണ് കേസ്. പ്രതിയെ അറസ്റ്റുചെയ്യാൻ നാലംഗ പൊലീസ് സംഘത്തെ നിയോഗിച്ചെന്ന് എസ്.എസ്‌പി. രോഹിത് സിങ് സജ്വാൻ പറഞ്ഞു.

ടിക്കാറാമിന്റെ മകളും ഉവൈസും 12-ാം ക്ലാസിൽ ഒരുമിച്ചുപഠിച്ചതാണെന്ന് പരാതിയിൽ പറയുന്നു. മൂന്നുവർഷംമുമ്പ് മതംമാറി നിക്കാഹിന് തയ്യാറാകാൻ ഇയാൾ മകളെ നിർബന്ധിച്ചു. മകൾ എതിർത്തപ്പോൾ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഈവർഷം ജൂണിൽ മറ്റൊരാളുമായി മകളുടെ വിവാഹം ടിക്കാറാം നടത്തി. തുടർന്നും ഉവൈസ് കുടുംബാംഗങ്ങളെ ശല്യപ്പെടുത്തുകയാണ്. ശനിയാഴ്ച ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മകളെ തിരികെക്കൊണ്ടുവന്ന് മതംമാറ്റി വിവാഹംചെയ്തുനൽകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടങ്ങിയതായി ഡി.ഐ.ജി. രാജേഷ് കുമാർ പാണ്ഡെ പറഞ്ഞു.

ശനിയാഴ്ചയാണ് നിർബന്ധിച്ചോ വഞ്ചനയിലൂടെയോ ഉള്ള മതപരിവർത്തനം പത്തുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഓർഡിനൻസിന് സംസ്ഥാനഗവർണർ ആനന്ദിബെൻ പട്ടേൽ അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP