Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ ഒരു ഇന്ത്യൻ-ഓസീസ് പ്രണയ ഗാഥ; ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി മുട്ടുകുത്തി പ്രൊപ്പോസ് ചെയ്ത് ഇന്ത്യൻ ആരാധകൻ: കയ്യടിച്ച് ക്രിക്കറ്റ് താരങ്ങളും: വീഡിയോ കാണാം

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ ഒരു ഇന്ത്യൻ-ഓസീസ് പ്രണയ ഗാഥ; ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി മുട്ടുകുത്തി പ്രൊപ്പോസ് ചെയ്ത് ഇന്ത്യൻ ആരാധകൻ: കയ്യടിച്ച് ക്രിക്കറ്റ് താരങ്ങളും: വീഡിയോ കാണാം

സ്വന്തം ലേഖകൻ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ ആരാധകനും ഓസ്‌ട്രേലിയൻ ആരാധികയ്ക്കും പ്രണയ സാഫല്യം. മത്സരം 20 ഓവർ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യർത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യൻ ആരാധകൻ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോൾ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികൾ ഉയർന്നു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികൾക്കും താരങ്ങൾക്കും കൗതുകം പകർന്ന വിവാഹാഭ്യർത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ ഓസ്‌ട്രേലിയയിൽ ആരാധകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യർഥന നടത്തിയത്. യുവതി അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്‌സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. മുട്ടുകുട്ടിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം.

ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ, ഗാലറിയിലെ ഈ ഇന്ത്യഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP