Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാക്‌സിൻ എടുത്ത് 10 ദിവസത്തിന് ശേഷം കടുത്ത തലവേദനയും, മൊത്തം പെരുമാറ്റത്തിൽ മാറ്റവും, വെളിച്ചവും ശബ്ദവും അലർജിയും; ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ; ആശുപത്രി വിടുമ്പോൾ കടുത്ത മസ്തിഷ്‌ക വീക്കവും; പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലം ഉണ്ടാക്കിയെന്ന ആരോപണവുമായി ചെന്നൈ സ്വദേശിയായി വോളണ്ടിയർ; 5 കോടി രൂപ നഷ്ടപരിഹാരം തേടി നോട്ടീസ്; ആരോപണം തള്ളിയ കമ്പനി അയയ്ക്കുന്നത് 100 കോടിയുടെ നോട്ടീസും

വാക്‌സിൻ എടുത്ത് 10 ദിവസത്തിന് ശേഷം കടുത്ത തലവേദനയും, മൊത്തം പെരുമാറ്റത്തിൽ മാറ്റവും, വെളിച്ചവും ശബ്ദവും അലർജിയും; ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ; ആശുപത്രി വിടുമ്പോൾ കടുത്ത മസ്തിഷ്‌ക വീക്കവും; പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലം ഉണ്ടാക്കിയെന്ന ആരോപണവുമായി ചെന്നൈ സ്വദേശിയായി വോളണ്ടിയർ; 5 കോടി രൂപ നഷ്ടപരിഹാരം തേടി നോട്ടീസ്; ആരോപണം തള്ളിയ കമ്പനി അയയ്ക്കുന്നത് 100 കോടിയുടെ നോട്ടീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ രാജ്യം അതിവേഗം മുന്നേറുന്നതിനിടെ കല്ലുകടിയായി പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആരോപണം. ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് നഷ്ടപരിഹാരം തേടിയാണ് 40കാരനായ യുവാവ് രംഗത്തെത്തിയത്. ചെന്നൈയിലാണ് ഇയാൾ വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കാളിയായത്. വാക്‌സിൻ സ്വീകരിച്ചതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികപ്രശ്‌നങ്ങളും ഉണ്ടായെന്നാണ് ആരോപണം. തനിക്ക് 5 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നാണ് ആവശ്യം. ആരോപണം തെറ്റിദ്ധാരണാജനകവും വഞ്ചനാപരവുമാണെന്നായിരുന്നു സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിതികരണം. പരീക്ഷണത്തിൽ പങ്കെടുത്ത യുവാവിന് എതിരെ 100 കോടിയുടെ അപകീർത്തി കേസാണ് കമ്പനി തയ്യാറാക്കുന്നത്.

വോളണ്ടിയറുടെ ആരോഗ്യ സ്ഥിതിയിൽ ഖേദമുണ്ടെങ്കിലും വാക്‌സിൻ പരീക്ഷണവുമായി ഇതിന് ബന്ധമില്ലെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലപാട്. തന്റെ മെഡിക്കൽ പ്രശ്‌നങ്ങളുടെ കുറ്റം വാക്‌സിൻ പരീക്ഷണത്തിന് മേൽ ചുമത്തുകയാണ് വോളണ്ടിയറെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറഞ്ഞു. നോട്ടീസിലെ ആരോപണങ്ങളെല്ലാം ദുരുപദിഷ്ടവും തെറ്റിദ്ധാരണാജനകവുമാണ്. വോളണ്ടിയർ അനുഭവിക്കുന്ന ശാരീരിക ക്ലേശങ്ങൾ വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ടതല്ലെന്ന് മെഡിക്കൽ സംഘം അദ്ദേഹത്തെ അറിയിച്ചതാണ്. ഇക്കാര്യം വിശദമായി വിവരിച്ചെങ്കിലും പൊതുസമൂഹത്തിന് മുമ്പാകെ ആരോപണങ്ങൾ ഉന്നയിക്കാനും കമ്പനിയുടെ അന്തസ്സിന് കോട്ടം വരുത്താനുമാണ് വോളണ്ടിയർ തുനിഞ്ഞതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്് സിഇഒ പൂണെവാല പറഞ്ഞതിന് തൊട്ടുപിന്നാലെ വാക്സിന്റെ നിർമ്മാണവും വിതരണവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ആൾ തന്നെ രംഗത്തുവന്നത്. പ്രധാനമന്ത്രി വെള്ളിയാഴ്ച ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഒക്ടോബർ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്ന് ഇയാൾ വാക്സിൻ എടുത്തത്. നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീർഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. നവംബർ 21 ന് നൽകിയ വക്കീൽ നോട്ടീസ് പ്രകാരം, വാക്‌സിൻ എടുത്ത് 10 ദിവസത്തിന് ശേഷം ഈ വോളണ്ടിയർക്ക് കടുത്ത തലവേദനയും, പെരുമാറ്റത്തിൽ മൊത്തം മാറ്റവും, വെളിച്ചവും ശബ്ദവും അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവവും ഉണ്ടായി. പിന്നീട് ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാതായി. ഒക്ടോബർ 26 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ കടുത്ത മസ്തിഷ്‌ക വീക്കം ഉണ്ടായെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം പരാതിക്കാരന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളെപ്പറ്റി പരിശോധന നടത്തിവരികയാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയും അറിയിച്ചു .പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയറുടെ നിർദ്ദേശ പ്രകാരം ഐ.സി.എം.ആർ ഡയറക്ടർ ജനറൽ, ഡി.ജി.സിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP