Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്റൈൻ ദേശീയ ദിനാഘോഷം;കെഎംസിസി രക്ത ദാന ക്യാമ്പിനായി സ്വാഗതസംഘം രൂപീകരിച്ചു

ബഹ്റൈൻ ദേശീയ ദിനാഘോഷം;കെഎംസിസി രക്ത ദാന ക്യാമ്പിനായി സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു.

ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ ഡിസംബർ 16 നു രാവിലെയാണ് ക്യാമ്പ് ആരംഭിക്കുക.കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന യോഗത്തിൽകെഎംസിസി ആക്ടിങ് ജനറൽ സെക്രെട്ടറി ഓ കെ കാസിം അധ്യക്ഷനായിരുന്നു.കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു , കുട്ടൂസ മുണ്ടെരി , റസാഖ് മൂഴിക്കൽ
ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ,ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു


ശറഫുദ്ധീൻ മാറായമംഗലം ചെയര്മാനും ഇസ്ഹാഖ് വില്ലിയപള്ളി കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.അഷ്റഫ് മഞ്ചേശ്വരം കോർഡിനേറ്റർ ആണ്.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി *രെജിസ്‌ട്രേഷൻ* മാസിൽ പട്ടാമ്പി (ചെയർമാൻ)
അലി അക്‌ബർ (കൺവീനർ)
*ഫുഡ്* കാസിം നൊച്ചാട് (ചെയർമാൻ)
റിയാസ് പാട്‌ല (കൺവീനർ)
*ട്രാൻസ്പോർട്*
റഫീഖ് നാദാപുരം (ചെയർമാൻ)
ഉമ്മർ മലപ്പുറം (കൺവീനർ)
*പബ്ലിസിറ്റി*
ഹാരിസ് വി വി തൃത്താല (ചെയർമാൻ)
മുനീർ ഞ്ചിയം (കൺവീനർ)
*വോളിന്റീർ*
ശരീഫ് വില്യാപ്പള്ളി (ചെയർമാൻ)
സിദീക് അദ്‌ലിയ (കൺവീനർ)

എന്നിവരെ തെരെഞ്ഞെടുത്തു.കൺവീനർ പി കെ ഇസ്ഹാഖ് സ്വാഗതവും , ചെയർമാൻ ഷറഫുദ്ദീൻ മാരായ മംഗലംനന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP