Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുത്തരിക്കലിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ യാത്ര; ഈ വണ്ടി തെന്മലയിൽ വിറ്റ് ചാത്തന്നൂരിൽ നിന്നും വീണ്ടും ബൈക്ക് കവർച്ച; കൊല്ലത്തുള്ള കാമുകിയെ കണ്ട് മടങ്ങുമ്പോൾ പാലക്കാട്ടെ അതിർത്തിയിൽ അപകടം; മോഷ്ടിച്ച ബൈക്കിൽ പ്രണയിനിയെ കാണാൻ പോയ് യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

പുത്തരിക്കലിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ യാത്ര; ഈ വണ്ടി തെന്മലയിൽ വിറ്റ് ചാത്തന്നൂരിൽ നിന്നും വീണ്ടും ബൈക്ക് കവർച്ച; കൊല്ലത്തുള്ള കാമുകിയെ കണ്ട് മടങ്ങുമ്പോൾ പാലക്കാട്ടെ അതിർത്തിയിൽ അപകടം; മോഷ്ടിച്ച ബൈക്കിൽ പ്രണയിനിയെ കാണാൻ പോയ് യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മോഷ്ടിച്ച ബൈക്കുമായി മൂന്ന് പേർ അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ് എന്ന ആഷിഖ് 21, പൊക്ലിന്റെ പുരക്കൽ റസൽ 19, കുഞ്ഞിക്കപ്പന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ അമീൻ 24 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ട് തിരികെ വരും വഴി അപകടത്തിൽ പെട്ടപ്പോഴാണ് അറസ്റ്റിലായത്. സംഘത്തിലൊരാളുടെ കൊല്ലം സ്വദേശിനിയായ കാമുകിയെ കണ്ട് മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടതും പിന്നാലെ അറസ്റ്റിലായതും.

പുത്തരിക്കലിൽ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് മൂന്നംഗ സംഘം യാത്ര തുടങ്ങിയത്. ഈ വാഹനം തെന്മലയിൽ വിൽപന നടത്തുകയും ശേഷം കൊല്ലം ചാത്തന്നൂരിൽ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിക്കുകയുമായിരുന്നു.

കൊല്ലത്തുള്ള കാമുകിയെ കണ്ടതിന് ശേഷം രണ്ട് പേർ ബൈക്കിലും ഒരാൾ ബസ്സിലുമായാണ് യാത്ര തിരിച്ചത്. ബൈക്കിൽ വന്നവർ മലപ്പുറം പാലക്കാട് ജില്ല അതിർത്തിയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റസലും ഹുസൈനുമാണ് ബൈക്കിലുണ്ടായത്.

അപകടത്തിൽ പെട്ട ബൈക്കിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഇതോടെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP