Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപ​ഗ്രഹങ്ങൾ തമ്മിൽ അപകടകരമാം വിധം അടുപ്പമെന്ന് റഷ്യ; അതത്ര അസാധാരണമല്ലെന്ന് ഇന്ത്യ; ഭ്രമണപഥത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും വിശദീകരണം

ഉപ​ഗ്രഹങ്ങൾ തമ്മിൽ അപകടകരമാം വിധം അടുപ്പമെന്ന് റഷ്യ; അതത്ര അസാധാരണമല്ലെന്ന് ഇന്ത്യ; ഭ്രമണപഥത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ അടുത്തടുത്തെത്തിയത് അസാധാരണമല്ലെന്ന് ഐഎസ്ആർഒ. ഇരു ഉപഗ്രഹങ്ങളും തമ്മിൽ 420 മീറ്റർ അകലമുണ്ടായിരുന്നെന്ന് ഐഎസ്ആർഒ മേധാവി കെ. ശിവൻ വ്യക്തമാക്കി. ഉപഗ്രഹങ്ങൾ അടുത്തവരുന്നത് സാധാരണമാണെന്നും 150 മീറ്റർ അടുത്തെത്തിയാൽ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നുമാണ് ഐഎസ്ആർഒ നൽകുന്ന വിശദീകരണം.

നവംബർ 27ന് ആണ് ഇന്ത്യൻ കൃത്രിമോപഗ്രഹം കാർട്ടോസാറ്റ്-2എഫ് ഉം റഷ്യൻ കൃത്രിമോപഗ്രഹം കനോപസ്-5 ഉം അപകടകരമാം വിധം അടുത്തടുത്തെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇരു ഉപഗ്രഹങ്ങളും തമ്മിൽ 224 മീറ്റർവരെ അടുത്തെത്തിയതായി റോസ്‌കോസ്‌മോസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റഷ്യയുടെ ഉപഗ്രഹത്തിൽ നിന്ന് 420 മീറ്റർ അകലെയാണ് കാർട്ടോസാറ്റ് എന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇത് അസാധാരണമല്ലെന്നും 150 മീറ്റർ അടുത്തെത്തിയാൽ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നും ഐഎസ്ആർഒ അറിയിച്ചു. നാല് ദിവസമായി കാർട്ടോസാറ്റ് -2 എഫിന്റെ പാത ഐഎസ് ആർഒ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 150 മീറ്ററിൽ കുറഞ്ഞ ദൂരത്തിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ ഉപഗ്രത്തിന്റെ ഗതിയിൽ മാറ്റം വരുത്തേണ്ടതുള്ളൂ എന്നും ഐഎസ്ആർഒ മേധാവി കെ. ശിവൻ വ്യക്തമാക്കി.

സാധാരണഗതയിൽ ഒരു കിലോമീറ്റർ ആണ് രണ്ട് കൃത്രിമോപഗ്രഹങ്ങൾ തമ്മിൽ ഉണ്ടായിരിക്കേണ്ട ദൂരമായി കണക്കാക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഉപഗ്രഹങ്ങൾ തമ്മിൽ അടുത്തുവരുന്ന സാഹചര്യമുണ്ടായാൽ ദിവസങ്ങൾക്കു മുൻപുതന്നെ ഗതിമാറ്റം വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP