Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസി എസി ലോ ഫ്‌ളോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്; ചൊവ്വയും ബുധനും വ്യാഴവും ഇളവെന്ന് സിഎംഡി ബിജു പ്രഭാകർ

കെഎസ്ആർടിസി എസി ലോ ഫ്‌ളോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്; ചൊവ്വയും ബുധനും വ്യാഴവും ഇളവെന്ന് സിഎംഡി ബിജു പ്രഭാകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുകൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്‌ളോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്‌ളോർ എസി ബസുകൾ സർവ്വീസ് നടത്തി വരുന്നത്. നിലവിൽ തിരുവനന്തപുരം- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 % കുറക്കുമ്പോൾ 346 രൂപയാകും, ഡിസംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ യാത്രാക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP