Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡ്; പരിശോധനക്കിടെ ആരോപണ വിധേയൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡ്; പരിശോധനക്കിടെ ആരോപണ വിധേയൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളിൽ കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡിനിടെ ആരോപണ വിധേയൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേസിലെ ആരോപണവിധേയനായ ധനഞ്ജയ് റായ് ആണ് മരിച്ചത്. കൊൽക്കത്ത അസൻസോളിലെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.

ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലെ അനധികൃത കൽക്കരി ഖനന കേസിലാണ് അസൻസോൾ, ദുർഗാപൂർ, ബർദ്വാൻ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പർഗനാസ് ജില്ലയിലെ ബിശ്നാപൂർ തുടങ്ങിയ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. അനൂപ് മാജിയാണ് കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധം പുലർത്തിയ ഉദ്യോഗസ്ഥനാണ് ധനഞ്ജയ് റായ്.

അനധികൃത കൽക്കരി ഖനന കേസിൽ നാല് സംസ്ഥാനങ്ങളിലെ 45 സ്ഥലങ്ങളിൽ സിബിഐ ശനിയാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഈസ്റ്റ് കോൾ ലിമിറ്റഡിന്റെ ഏതാനും ഉദ്യോഗസ്ഥരുടെയും ഇതുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP