Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ; സമരം തുടങ്ങിയത് പഞ്ചാബിൽ നിന്ന്; പ്രക്ഷോഭത്തിന് ഇടയ്ക്ക് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി; ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുക്കാത്തതിൽ അഭിനന്ദനം': വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ

'കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ; സമരം തുടങ്ങിയത് പഞ്ചാബിൽ നിന്ന്; പ്രക്ഷോഭത്തിന് ഇടയ്ക്ക് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി; ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുക്കാത്തതിൽ അഭിനന്ദനം': വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പഞ്ചാബിലെ കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളെന്ന് പരാമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. മാർച്ച് ചെയ്ത കർഷകരുടെ ഇടയിൽ നിന്ന് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നെന്നും ഇതേപ്പറ്റി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളുടെ കൃത്യമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബിൽ നിന്ന് വന്നവരെന്നും അദ്ദേഹം പറഞ്ഞു. 'സമരം ആരംഭിച്ചത് പഞ്ചാബിൽ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാർട്ടികൾക്കും യൂണിയനുകൾക്കും ബന്ധമുണ്ട്. ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുത്തിട്ടില്ല. അതിന് ഞാൻ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനെയും അഭിനന്ദിക്കുന്നു'അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന അതിർത്തിയായ അംബാലയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ നശിപ്പിച്ചിരുന്നു.

അതേസമയം, മാർച്ച് ചെയ്യുന്ന കർഷകർക്ക് എതിരെ ഹരിയാന പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഹരിയാനയിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുർനാം സിങ് ചരുണി അടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്.ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാൻ ശ്രമിക്കൽ) 149 (അനധികൃതമായി സംഘം ചേരൽ) 269 (പകർച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കർഷകർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കർഷകരാണ് അതിക്രമിച്ചു കടന്നതെന്നും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത് എന്നും ഹരിയാന ഡിജിപി മനോജ് യാദവ് പറഞ്ഞു.കർഷകർ നിയമവാഴ്ച തകർക്കാൻ ശ്രമിച്ച് പൊലീസിന് നേരെ കല്ലേറ് നടത്തി. നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും കർഷകർ നശിപ്പിച്ചുവെന്നും ഡിജിപി കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP