Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോസ്ആഞ്ചലസിൽ സ്റ്റേ അറ്റ് ഹോം നവംബർ 30 മുതൽ മൂന്നാഴ്ച

ലോസ്ആഞ്ചലസിൽ സ്റ്റേ അറ്റ് ഹോം നവംബർ 30 മുതൽ മൂന്നാഴ്ച

പി.പി. ചെറിയാൻ

ലോസ്ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കലിഫോർണിയയിലെ ലോസ്ആഞ്ചലസിൽ കോവിഡ് മഹാമാരി രൂക്ഷമായതിനെ തുടർന്ന് നവംബർ 30 തിങ്കളാഴ്ച മുതൽ മൂന്നാഴ്ചത്തേക്കുകൂടി സ്റ്റേ അറ്റ് ഹോം നിലവിൽ വരും.

പത്തുമില്യൻ പേർ താമസിക്കുന്ന ലോസ്ആഞ്ചലസു കൗണ്ടിയിൽ നവംബർ 27 വെള്ളിയാഴ്ച മാത്രം 4,544 പേർ കൊറോണ വൈറസ് പോസിറ്റീവാകുകയും 24 പേർ മരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയിൽ പ്രതിദിനം 4500 കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

മൂന്നാഴ്ചക്കാലം എല്ലാവരും കഴിവതും വീട്ടിൽ തന്നെ കഴിയണമെന്നും അത്യാവശ്യം പുറത്തുപോകുന്നവർ കർശന പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും, മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ചർച്ച് സർവീസ്, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ നിരോധിക്കുന്നത് ഭരണഘടനാവിരുദ്ധമായതിനാൽ ഈ ഉത്തരവിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതായും#േ കൗണ്ടി പബ്ലിക് ഹെൽത്ത് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് കേസുകൾ കൂടുതൽ കണ്ടെത്തുന്നത് ബ്ലാക്ക്, ലാറ്റിനോ വിഭാഗങ്ങളിലാണ്. ഇതിന്റെ കാരണം എന്താണെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇങ്ങനെ എത്രകാലം പോകുമെന്നറിയില്ല. കഴിവതും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ജീവിതം ക്രമീകരിച്ചാൽ രോഗവ്യാപനവും മരണവും കുറയുമെന്നും അധികൃതർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP