Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാ​ഗാലാൻഡിൽ ഇനിയും പട്ടിയിറച്ചി സുലഭമായി ലഭിക്കും; പട്ടിയിറച്ചിയുടെ വിപണനം പൂർണമായും നിരോധിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; കോടതി ഇടപെടൽ വ്യാപാരികളുടെ പരാതിയെ തുടർന്ന്

നാ​ഗാലാൻഡിൽ ഇനിയും പട്ടിയിറച്ചി സുലഭമായി ലഭിക്കും; പട്ടിയിറച്ചിയുടെ വിപണനം പൂർണമായും നിരോധിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; കോടതി ഇടപെടൽ വ്യാപാരികളുടെ പരാതിയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: നാഗലാൻഡിൽ പട്ടിയിറച്ചിയുടെ വിപണനം പൂർണമായും നിരോധിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് പട്ടിയിറച്ചി നിരോധനം തടഞ്ഞത്. പട്ടി മാംസം വിൽപന നടത്തുന്നവരുടെ ഹർജി പരി​ഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

ജൂലൈ രണ്ടിനാണ് പട്ടി മാംസം വിൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ തീരുമാനമിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏർപ്പെടുത്തിയിരുന്നു. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ പട്ടിയിറച്ചി നിരോധിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിർമ്മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഫിയാപോ) സർക്കാരിനു നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പട്ടിയിറച്ചിയുടെ വ്യാപാരം നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്. നായകളുടെ മാംസം വിൽക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങളും ഫിയാപോ പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായ നിരവധി അറവുശാലകൾ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ അയൽ സംസ്ഥാനങ്ങളായ അസമിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.

മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മിസോറം, നാഗാലാൻഡ്, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് നായ്ക്കളെ ഇറച്ചിക്കായി എത്തിച്ചിരുന്നത്. ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, വടക്കുകിഴക്കൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായി പ്രതിവർഷം 30 ദശലക്ഷം നായ്ക്കളും 10 ദശലക്ഷം പൂച്ചകളെയും ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ഹോങ്കോംഗ്, ഫിലിപ്പീൻസ്, തായ്‌വാൻ, തായ്ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും പട്ടിയിറച്ചി നിരോധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP