Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊള്ളച്ചിട്ടി പ്രോൽസാഹിപ്പിക്കാറില്ല; ഏതുതരം അന്വേഷണവും സ്വാഗതമെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊള്ളച്ചിട്ടി പ്രോൽസാഹിപ്പിക്കാറില്ലെന്നും കള്ളപ്പണനിക്ഷേപത്തിന് സാധ്യതയില്ലെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്. ഏതുതരം അന്വേഷണവും സ്വാഗതമെന്നും വിജിലൻസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ട് പീലിപ്പോസ് തോമസ് പ്രതികരിച്ചു.

സിഎജി, ധനകാര്യ, ലോക്കൽഫണ്ട്, ആഭ്യന്തര ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണിത്. കൊള്ളച്ചിട്ടി പ്രോൽസാഹിപ്പിക്കാറില്ല. കള്ളപ്പണ നിക്ഷേപത്തിന് സാധ്യതയില്ല. ചില വരിക്കാർ ആദ്യ തവണ മുടക്കാറുണ്ട്. പകരം വരിക്കാരെ ചേർക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്കറിലോ സേഫിലോ ആണ് സ്വർണം സൂക്ഷിക്കുന്നത്. ഇൻഷുറൻസുമുണ്ട്.

ഗുരുതര ക്രമക്കേടുകളാണ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത്. ഇരുപത് ഓഫിസുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP