Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിക്കുന്നതിനായി മതം മാറ്റിയാൽ ഇനി പത്ത് വർഷം വരെ തടവ്; ക്രിമിനൽ കുറ്റം; യു.പി സർക്കാരിന്റെ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ : അന്യമതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതിനായി മതപരിവർത്തനം നടത്തുന്നതിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം.

ഇതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ഇന്നാണ് ഓർഡിനൻസിനു അംഗീകാരം നൽകിയത്.
വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസി /എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

ഹാദിയ കേസിൽ സുപ്രീം കോടതി നൽകിയ വിധിയുടെ ചുവടുപിടിച്ചായിരുന്നു ഹൈക്കോടതി നിരീക്ഷണങ്ങൾ.പ്രായപൂർത്തിയായവർ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ ഇടപെടാൻ സർക്കാരിനും മറ്റുള്ളവർക്കും അവകാശമില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസിന്റെ കരടിന് ഉത്തർ പ്രദേശ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP