Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേയും മുസ്ലിംലീഗ് നേതൃത്വത്തിന്റേയും വാക്കുകൾക്ക് പുല്ലുവില; മുസ്ലിംലീഗ് പുറത്താക്കിയ സ്ഥാനാർത്ഥി മത്സരിക്കുന്നത് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'കോണി'യിൽ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേയും മുസ്ലിംലീഗ് നേതൃത്വത്തിന്റേയും വാക്കുകൾക്ക് പുല്ലുവില; മുസ്ലിംലീഗ് പുറത്താക്കിയ സ്ഥാനാർത്ഥി മത്സരിക്കുന്നത് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'കോണി'യിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേയും മുസ്ലിംലീഗ് നേതൃത്വത്തിന്റേയും വാക്കുകൾക്ക് ഒരു വിലയും കൽപിക്കാതെ പാർട്ടിയിൽ നിന്നും പുറത്താക്കിയ വ്യക്തി മത്സരിക്കുന്നത് ലീഗിന്റെ ഔദ്യോഗിക ചിഹ്നമായ 'കോണി'യിൽ. മൂന്നു തവണ ജനപ്രതിനിധിയായവർ മത്സര രംഗത്തു നിന്നു മാറി നിൽക്കണമെന്ന് മുസ്ലിം ലീഗ്‌നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും മത്സരക്കുന്നവരെയും പാർട്ടി വിമതരേയും കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ പുറത്താക്കിയ പി.ടി.കുഞ്ഞലവിക്കുട്ടിയാണ് ഒതുക്കുങ്ങൽ പഞ്ചായത്ത് പത്താം വാർഡിൽ കോണി അടയാളത്തിൽ മത്സരിക്കുന്നത്.

ഇദ്ദേഹം ഇതിനു മുമ്പു മൂന്നു തവണ ഒതുക്കുങ്ങൽ പഞ്ചായത്തിൽ തന്നെ ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1995മുതൽ വിവിധ കാലയളവിലായി 19, 20, 11 എന്നീ വാർഡുകളിൽ നിന്നാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒതുക്കുങ്ങൽ ഡി വിഷനിൽ ലീഗിനെതിരെ വിമതനായി മത്സരിച്ചതിന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ ഇദ്ദേഹത്തെ ഒന്നര വർഷം കഴിഞ്ഞാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.

കഴിഞ്ഞ തവണ എസ്.ഡി.പി.ഐ വിജയിച്ച വാർഡ് പിടിച്ചെടുക്കുന്നതിനായ് പഠിച്ച പണി പതിനെട്ടും പയറ്റിയാണ് ലീഗ് മാസക്കൾക്കു മുമ്പേ പത്താം വാർഡിൽ രംഗത്തെത്തിരുന്നു. വാർഡു തിരിച്ചു പിടിക്കാൻ പി.ടി. കുഞ്ഞലവിക്കുട്ടി തന്നെ മത്സരിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ കണ്ടെത്തലാണ് നേതൃത്വത്തെ അവഗണിച്ച് നാലാം ഊഴത്തിനായി വാർഡിലിറക്കിയതെന്നാണ് വിവരം. വിഷയം അവതരിപ്പിച്ചാൽ ജില്ലാകമ്മിറ്റി ഇക്കാര്യം അംഗികരിക്കുമെന്ന പഞ്ചായത്ത് കമ്മിയുടെ പ്രതീക്ഷ പക്ഷെ തെറ്റിപ്പോയി. എന്നാൽ പാർട്ടി പുറത്താക്കിയ വ്യക്തി പാർട്ടി അടയാളത്തിൽ മത്സരിക്കുന്നതിൽ അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ജില്ലാ കമ്മിറ്റികളെ കബളിപ്പിച്ചു പഞ്ചായത്തു കമ്മിറ്റി പാർട്ടി അടയാളം നേടികൊടുക്കുകയായിരുന്നെന്നും ആരോപണമുയർന്നിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP