Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹിരാകാശത്ത് പോർമുഖം തുറന്ന് ഇന്ത്യയും റഷ്യയും; വിദൂര സംവേദന ഉപഗ്രഹങ്ങൾ അപകടകരമായ രീതിയിൽ നേർക്കുനേർ; ഇന്ത്യ വിക്ഷേപിച്ച കാർട്ടോസാറ്റ് 2എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ്-വി ഉപഗ്രഹവുമാണ ഭ്രമണപഥത്തിൽ ആശങ്ക തീർക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബഹിരാകാശത്ത് യുദ്ധ പ്രതീതീ ഉണർത്തി ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങൾ. ഭൂമിയുടെ ഭ്രമണപഥത്തിൽ അപകടകരമായ രീതിയിൽ ഇരു ഉപഗ്രഹങ്ങളും നേർക്കുനേർ വരുന്നതായി റഷ്യൻ ബഹികാരാശ ഏൻജിസായ റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ഏൻജിസി വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. 2018 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച കാർട്ടോസാറ്റ് 2എഫ് എന്ന ഉപഗ്രഹവും റഷ്യയുടെ കനോപാസ്-വി ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ മീറ്ററുകൾ മാത്രം അകലത്തിൽ നേർക്കുനേർ വന്നിരിക്കുന്നത്. ഉപഗ്രങ്ങളുടെ സഞ്ചാരപഥം ആശങ്കയക്ക് വഴിവെച്ചതോടെ ഇരുരാജ്യങ്ങളിലെയും ബഹിരാകശ ഏജൻസികൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.

കാർട്ടോസാറ്റ് 2എഫ് അപകടകരമായ രീതിയിൽ കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്നാണ് റോസ്‌കോസ്‌മോസ് പറയുന്നത്. 224 മീറ്റർ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും റോസ്‌കോസ്‌മോസ് വ്യക്തമാക്കി. എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഇരു ഉപഗ്രഹങ്ങളും കൃത്യമായ അകലത്തിലാണ് നിലവിലുള്ളതെന്നുമാണ് ഐ എസ് ആർ ഒയുടെ നിരീക്ഷണം.നാല് ദിവസമായി ഉപഗ്രഹം നിരീക്ഷിച്ചുവരുകയാണെന്നും റഷ്യൻ ഉപഗ്രഹത്തിൽ നിന്ന് 420 മീറ്റർ അകലെയാണിതന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ 150 മീറ്റർ അകലത്തിൽ വന്നാൽ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ട
തുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ഒരെപോലെ ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോൾ ഇത്തരം സംഭവങ്ങൾ അസാധാരണമല്ല. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികൾ സാഹചര്യം ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കുകയാണ് പതിവ്. സമീപകാലത്ത് സ്‌പെയിനിന്റെ ഒരു ഉപഗ്രഹവുമായും സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും ഇത് ചർച്ചചെയ്ത് കൃത്യമായ നടപടികളിലൂടെ പരിഹരിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങൾ സാധാരണ പരസ്യപ്പെടുത്താറില്ലെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP